Tue Dec 12, 2023 10:56 PM 1ST

Sign In

സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് യു.ഡി എഫ് സർക്കാരിൻ്റെ മുഖമുദ്രയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

25 Nov 2026 12:13 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് യു.ഡി എഫ് സർക്കാരിൻ്റെ മുഖമുദ്രയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കുറുപ്പന്തറ സെൻറ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ദേവാലയം വെറുമൊരു കെട്ടിടമല്ല. വിശ്വാസികൾ ഒന്നു ചേർന്നുള്ള പ്രാർത്ഥനയിൽ ദൈവചൈതന്യം ഉണ്ടാകും.

അഹിംസ സിദ്ധാന്തം ക്രൈസ്‌തവ തത്വത്തിൽനിന്നു രൂപാന്തരപ്പെട്ടതാണ്. ഗാന്ധിജി പോലും ക്രൈസ്തവ തത്വങ്ങളെ അംഗീകരിച്ചിരുന്നു. ദൈവഹിതം' അറിഞ്ഞ് ജീവിക്കുകയും കൂടുതൽ ആളുകളെ സഹായിക്കുകയും വേണമെന്നും മുഖ്യമന്ത്രി വി .ഡി.സതീശൻ പറഞ്ഞു.

വയോജനങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് പ്രത്യേക വകുപ്പ് തന്നെ രൂപീകരിക്കാൻ നടപടി സ്വീകരിച്ച വി.ഡി.സതീശനെ പ്രത്യേകം അഭിനന്ദിക്കുന്നതായി അദ്ധ്യക്ഷത വഹിച്ച കോട്ടയം അതിരൂപതാ മെത്രോപ്പൊലിത്ത മാർ മാതൃൂ മൂലക്കാട്ട് പറഞ്ഞു

നമ്മുടെ നാടിൻ്റെ വികസനത്തിനായി മുഖ്യമന്ത്രിയും സർക്കാരും എല്ലാ പിന്തുണയും നൽകുന്നതായി മുഖ്യ പ്രഭാഷണം നടത്തിയ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

ഫ്രാൻസിസ് ജോർജ് എം.പി. പ്രഭാഷണം നടത്തി. സുവനീർ പ്രകാശനം നടൻ ഫഹദ് ഫാസിൽ നിർവഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വി കാരി ഫാ. സജി മെത്താനത്ത്, പഞ്ചായത്ത് പ്രസിഡൻറ് സുനു ജോർജ്, പഞ്ചായത്തംഗം ജോർജ്ജ്കുട്ടി കാറുകുളം, ജനറൽ കൺവീനർ തോമസ് ചാക്കോ കമ്മാപറമ്പിൽ, ജിൻസി മാത്യു കണ്ടാരപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

രാവിലെ കോട്ടയം അതിരൂപ താ മെത്രാപ്പൊലീത്ത മാർ. മാത്യു മൂലക്കാട്ടിൻ്റെ മുഖ്യ കാർമി കത്വത്തിൽ കൃതജ്ഞതാ ബലി നടന്നു.

ഫൊറോനയിലെ വിവിധ 'വൈദികർ സഹ കാർമികത്വം വഹിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശനേയും മന്ത്രി മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എം.പി., ഫഹദ് ഫാസിൽ തുടങ്ങിയ വിശിഷ്ട അതിഥകൾ എന്നിവരെ പള്ളിയുടെ മുൻവശത്ത് ക്‌നാനായ പാരമ്പര്യമനുസരിച്ച് തലപ്പാവ് കെട്ടിയ സഭാംഗങ്ങൾ നടവിളിയോടെയാണ് സ്വീകരിച്ചത്

സെൻറ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിന്ന കർമ്മ പരിപാടികൾക്കാണ് സമാപനമായത്.



Follow us on :

More in Related News