Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ വട്ടേക്കാട് കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു.

19 Jan 2025 02:45 IST

ISMAYIL THENINGAL

Share News :

ദോഹ: വട്ടേക്കാട്ടുകാരായ ഖത്തർ പ്രവാസികൾക്കിടയിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെയും ഭാഗമായി ഖത്തർ വട്ടേക്കാട് കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു.


ദോഹയിലുള്ള ആരോമ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ അക്ബറലി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജനറൽ സെക്രട്ടറി ആർ.വി താഹിർ സ്വാഗതം ആശംസിച്ചു. നൂറിലേറെ വട്ടേക്കാട്ടുകാർ പരിപാടിയിൽ സംബന്ധിച്ചു. പുതുതായി തെരെഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങളെ ഉപദേശക സമിതി അംഗം അഷ്‌റഫ്‌ തയ്യാവായിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

മുതിർന്ന വ്യക്തിത്വങ്ങളും കുടുംബങ്ങളും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും സന്നിഹിതരായിരുന്ന വേദിയിൽ കുട്ടികൾ ഉൾപ്പെടെ പങ്കെടുത്ത വിവിധ കലാ പരിപാടികളും അരങ്ങേറി. ഐ.സി.ബി.എഫ് ഇൻഷുറൻസ്, പ്രവാസി ക്ഷേമ പദ്ധതികളും, അതിൽ ചേർന്നാലുണ്ടാകുന്ന പ്രാധാന്യത്തെ കുറിച്ചും സാമൂഹ്യ പ്രവർത്തകൻ സിദ്ദിഖ് ചെറുവല്ലൂർ വിശദീകരിച്ചു. ചെറിയ കൂട്ടയ്മകളാണ് സാദാരണക്കാരന്റെ പ്രയാസങ്ങക്ക് താങ്ങാവുന്നതും, അവരെ തിരിച്ചറിയുന്നതെന്നും സർക്കാർ സഹായങ്ങളും, സേവനങ്ങളും, പെൻഷൻ പദ്ധതിയും നമ്മുടെ കൂടെയുള്ള പ്രവാസികൾക്ക് നഷ്ടപ്പെടാതിരിക്കാനുള്ള പ്രവർത്തനം കാഴ്ച്ചവെക്കാൻ വട്ടേക്കാട് കൂട്ടയ്മയുടെ പുതിയ കമ്മിറ്റിക്ക് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. വേദിയിൽ നോർക്ക, ഐ.സി.ബി.എഫ്  സേവനങ്ങളിൽ ചേരാനുള്ള അവസരം കൂടി സംഘാടകർ ഒരുക്കിയിരുന്നു.   പങ്കെടുത്തവരിൽ നിന്നും ലഭിച്ച ഐ.സി.ബി.എഫ് ഇൻഷുറൻസ് ഫോമുകൾ വേദിയിൽ വെച്ച് സിദ്ദിഖ് ചെറുവല്ലൂരിന് കൈമാറി.

           ഖത്തർ വട്ടേക്കാട് കൂട്ടായ്മയുടെ ഭാവി പദ്ധതികളെ കുറിച്ച് നൗഷാദ് തയ്യാവായിൽ, നദീം ഇക്ബാൽ എന്നിവർ സദസ്സിൽ അവതരിപ്പിച്ചു. വിവിധ കലാ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി. അഡ്വ:സബീന അക്ബറിന്റെ നന്ദി പ്രസംഗത്തോടെ പരിപാടി ഭംഗിയായി അവസാനിച്ചു.


Follow us on :

More in Related News