Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2025 02:44 IST
Share News :
ദോഹ: ഖത്തർ കെഎംസിസി മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന “സ്പീക്ക് ടുത വേൾഡ്'
എന്ന പേരിലുള്ള സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളുടെ ഔപചാരിക തുടക്കമായി. ക്ലാസുകളുടെ പോസ്റ്റർ പ്രകാശനം കെഎംസിസി സംസ്ഥാന ഓഫിസിൽ നടന്ന ചടങ്ങിൽ കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു.
മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അൻവർ കടവത് അധ്യക്ഷനായി. ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ സ്വാഗതം പറഞ്ഞു.
ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം ആഗോളതലത്തിൽ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി രൂപവത്കരിച്ചത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും, വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും ആശയവിനിമയം ലളിതമാക്കി ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ സംസാരിക്കാൻ സഹായിക്കുന്നതാണ് ക്ലാസുകളുടെ പ്രധാന ലക്ഷ്യം. പഠനത്തിന് അനുയോജ്യമായ രീതിയിൽ, അനുഭവസമ്പന്നരായ അധ്യാപകർ ക്ലാസുകൾ നയിക്കും.
ഓൺലൈൻ വഴി ജൂൺ 1-ന് ആരംഭിക്കുന്ന ക്ലാസുകളിൽ ലോകമാകെയുള്ള ഏത് ആളുകൾക്കും പങ്കെടുക്കാനാവും. താല്പര്യമുള്ളവർ താഴെ നൽകിയ വാട്സപ്പ് നമ്പറുകളിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
പോസ്റ്റർ പ്രകാശന ചടങ്ങിൽ കെഎംസിസി സംസ്ഥാന സെക്രട്ടറി താഹിർ, കാസറഗോഡ് ജില്ലാ ട്രെഷറർ സിദ്ദിഖ് മാണിയംപറ, മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഭാരവാഹികളായ റോസ്ദ്ദിൻ, അഷ്‌റഫ് മഠത്തിൽ, റഹീം ബളൂർ, സിദ്ദിഖ് പടിഞ്ഞാർ, ഹനീഫ്, മാർസൂക് പുത്തൂർ എന്നിവർ സംബന്ധിച്ചു.
പങ്കെടുക്കുവാൻ ബന്ധപ്പെടേണ്ട വാട്സപ്പ് നമ്പറുകൾ:
???? +974 3343 3808
???? +974 7747 9575
Follow us on :
Tags:
More in Related News
Please select your location.