18 Jul 2024 03:52 IST
Share News :
ദോഹ: ഐ.സി.സി ഉപദേശക സമിതിയിൽ പുതുതായി നിയമിതനായ ജോപ്പച്ചൻ തെക്കേകൂറ്റിനെ ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ആദരിച്ചു. ഐ.സി.സി പ്രസിഡന്റ് മണികണ്ഠന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ലോഗോ പ്രകാശനം നിർവഹിച്ചു.
ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് കണ്ണംപറമ്പിൽ, സെക്രട്ടറി നിഷാദ് ഹസ്സൻകുട്ടി, ജോ. സെക്രട്ടറി ജാൻസിമോൾ വർഗീസ് എന്നിവർ ജോപ്പച്ചൻ തെക്കേകൂറ്റിനെ പൊന്നാടയണിയിച്ചു. ട്രഷറർ സൈമൺ വർഗീസ്, ലജീഷ് ഷണ്മുഖൻ എന്നിവർ മെമന്റോ കൈമാറി. ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അംഗത്വ ഫോറം വിതരണം ഉദ്ഘാടനം ചെയ്തു. അബ്ദുൽ റൗഫ് കൊണ്ടോട്ടി സംസാരിച്ചു.
മഞ്ജു അവതാരകയായി. ഖത്തർ ഓർക്കസ്ട്ര അവതരിപ്പിച്ച സംഗീതസന്ധ്യ പരിപാടിയിൽ ഷബീർ പുത്തൻപുരക്കൽ അവതാരകനായി.
Follow us on :
Tags:
More in Related News
Please select your location.