Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2024 20:47 IST
Share News :
ദോഹ: വേനലവധിക്കാലം കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങളെല്ലാം സജീവമാകാനിരിക്കെ ഗതാഗത പദ്ധതിയൊരുക്കി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. റോഡിലെ തിരക്ക് കുറക്കാനും അപകടങ്ങൾ ഒഴിവാക്കാനും വിദ്യാർഥികൾക്കും സ്‌കൂൾ വാഹനങ്ങൾക്കും സുരക്ഷിത യാത്രയൊരുക്കാനും സമഗ്രമായ റോഡ് ട്രാഫിക് പദ്ധതികൾ സജ്ജമാക്കിയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നതെന്ന് ട്രാഫിക് മീഡിയ ഓഫിസർ ലഫ്. അബ്ദുൽ മുഹസിൻ അൽ അസ്മർ അൽ റുവൈലി അറിയിച്ചു.വിദ്യാർഥികളുടെ സുരക്ഷിതമായ യാത്ര മുൻനിർത്തിയാണ് പദ്ധതി. യാത്രക്കായി മുവായിരത്തോളം പരിസ്ഥിതി സൗഹൃദ ബസുകളാണ് തയ്യാറാക്കിയിരിക്കുന്നത്. റോഡിലെ തിരക്ക് കുറക്കാനും, അപകടങ്ങൾ ഒഴിവാക്കാനും, വിദ്യാർഥികൾക്കും സ്‌കൂൾ വാഹനങ്ങൾക്കും സുരക്ഷിത യാത്രയൊരുക്കാനും സമഗ്രമായ റോഡ് ട്രാഫിക് പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. പട്രോളിങും നിരീക്ഷണവും വർധിപ്പിക്കും. ഒപ്പം, ഇൻറർസെക്ഷൻ, സ്‌കൂൾ പരിസരങ്ങൾ എന്നിവടങ്ങളിൽ ട്രാഫിക് പൊലീസ് സേവനവും കൂട്ടും. രാജ്യത്തിന്റെ മുഴുവൻ മേഖലകളിലെയും റോഡ് ഗതാഗതം 'തലാഅ' നിരീക്ഷണ കാമറകൾ വഴി അധികൃതർ നിരീക്ഷിക്കുകയും, അടിയന്തിര സാഹചര്യത്തിൽ ട്രാഫിക് പൊലീസിന് ഇടപെടാൻ വഴിയൊരുക്കുകയും ചെയ്യും.
മുൻ വർഷങ്ങളിൽ വികസിപ്പിച്ച പദ്ധതികളുടെയും അനുഭവ സമ്പത്തിന്റെയും സ്ഥിതിവിവരണ കണക്കുകളുടെയും അടിസ്ഥാനത്തിൽ റോഡുകളിലെ നിയന്ത്രണങ്ങളിൽ സമഗ്രമായ പ്ലാൻ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ലഫ്. അൽ റുവൈലി പറഞ്ഞു..
Follow us on :
Tags:
More in Related News
Please select your location.