Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2024 06:29 IST
Share News :
ദോഹ: 2024 ന്റെ ആദ്യ പാദത്തിൽ ഖത്തറിലെ പൊതു ബസുകളുടെ 73 ശതമാനവും വൈദ്യുതീകരിച്ചതായും 2030 ഓടെ മുഴുവൻ പൊതു ബസുകളും വൈദ്യുതീകരിക്കുമെന്നും ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി പറഞ്ഞു.
ഖത്തർ ദേശീയ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന തന്ത്രത്തിൻ്റെ ചുവടുപിടിച്ച് ഗതാഗതത്തിൽ സീറോ എമിഷൻ ട്രാൻസിഷൻ കൈവരിക്കുന്ന കാര്യത്തിൽ ഖത്തറിനെ മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി പറഞ്ഞു. രാജ്യത്തുടനീളം ചെറിയ വാഹനങ്ങൾക്കായി 220 മുതൽ 300 വരെ ചാർജിംഗ് സ്റ്റേഷനുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു .
ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറത്തിൻ്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തേക്ക് ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്ററിൽ (ക്യുഎൻസിസി) നടക്കുന്ന ഫോറം ഗതാഗത മന്ത്രാലയത്തിൻ്റെ ആതിഥേയത്വത്തിൽ, ജസ്റ്റ് അസ് ആൻഡ് ഓട്ടോ മാർക്കറ്റിംഗ് സർവീസസ് ആണ് സംഘടിപ്പിച്ചത്.
വിദ്യാർഥികൾക്ക് പരിസ്ഥിതി സൗഹൃദ ഇ മൊബിലിറ്റി ഗതാഗത സംവിധാനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ആദ്യ ഇലക്ട്രിക് സ്കൂൾ ബസ്സും പുറത്തിറക്കി. ചൊവ്വാഴ്ച ആരംഭിച്ച ഓട്ടോണമസ് ഇ മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി എന്നിവരാണ് ആദ്യ ഇലക്ട്രിക് സ്കൂൾ ബസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 2030ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായും വൈദ്യുതീകരിക്കുക എന്ന ഖത്തർ ദേശീയ വിഷൻ പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് സ്കൂൾ ബസുകൾ നിരത്തിലിറക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ നിരവധി മന്ത്രിമാരും രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരും ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.