Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2026 23:09 IST
Share News :
കോട്ടയം: ഭക്തിയുടെയും കലയുടെയും സംഗമവേദിയായ പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള കലോപാസന സാംസ്കാരിക ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു. മഹോത്സവത്തിന്റെ രണ്ടാം ദിനവും വൈവിധ്യമാർന്ന കലാവിരുന്നുകളാൽ ധന്യമായി.
നൂറുകണക്കിന് കലാകാരന്മാരാണ് കലോപാസനയിൽ മാറ്റുരയ്ക്കുന്നത്. സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിവിധ കലാവിഷ്കാരങ്ങൾ ഉത്സവത്തിന് കൊഴുപ്പേകുന്നു. രണ്ടാം ദിനത്തിൽ പ്രശസ്ത നർത്തകി മിനി ബാനർജി അവതരിപ്പിച്ച നൃത്തച്ചുവടുകൾ സദസ്സിന്റെ മനംകവർന്ന പ്രധാന അവതരണങ്ങളിലൊന്നായി മാറി.
കലയും ഭക്തിയും ഇഴചേരുന്ന ഈ നവരാത്രി കലോപാസന ഒക്ടോബർ 21 വരെ വിവിധ പരിപാടികളോടെ തുടരും.
Follow us on :
Tags:
More in Related News
Please select your location.