Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഴമ 2026; മറവൻതുരുത്ത് ഗവ.യു.പി സ്കൂളിൽ നടത്തിയ പുരാവസ്തു പ്രദർശനം ശ്രദ്ധേയമായി.

08 Oct 2026 21:34 IST

santhosh sharma.v

Share News :

വൈക്കം: നമ്മുടെ പൈതൃകവും പൂർവകാല ജീവിതരീതികളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി മറവൻതുരുത്ത് ഗവ. യു. പി സ്കൂളിൽ സംഘടിപ്പിച്ച ‘പഴമ 2026’ പുരാവസ്തു പ്രദർശനം ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. 

പി.ടി.എ പ്രസിഡന്റ് വി. പി. ജയകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വനജ അനിൽകുമാർ, സ്കൂൾ പ്രധാനാധ്യാപകൻ സി. പി. പ്രമോദ്, എം.പി.ടി.എ പ്രസിഡന്റ് സൗദാ നവാസ്, പി.ടി.എ അംഗങ്ങളായ അഡ്വ. പി. ആർ. പ്രമോദ്, രഹന, രത്നമ്മ, ആർ. ഗിരിമോൻ, അധ്യാപിക ഐശ്വര്യ. വി എന്നിവർ പ്രസംഗിച്ചു. പഴയകാല ജീവിതവുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കളും ഉപകരണങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തി. പൂർവികരുടെ ജീവിതരീതി, സംസ്കാരം, തൊഴിൽ, നിത്യോപയോഗ വസ്തുക്കൾ എന്നിവയെ അടുത്തറിയാനും നമ്മുടെ പൈതൃകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പ്രദർശനം കുട്ടികൾക്ക് അവസരമൊരുക്കി.

പഴമയുടെ ഓർമ്മകളെ പുതുതലമുറയുടെ അറിവിലേക്ക് പകർന്നുനൽകിയ ‘പഴമ 2026’ കുട്ടികൾക്ക് ചരിത്ര-സാംസ്കാരിക പൈതൃകത്തെ അടുത്തറിയുന്നതിനുള്ള വേറിട്ടതും വിജ്ഞാനപ്രദവുമായ അനുഭവമായി മാറി. അധ്യാപകരായ സൗമ്യ സദാനന്ദൻ, നീതു സി. എം., ജ്യോതിലക്ഷ്മി, ബോബി ജോസ്, കാവ്യാ രാജേഷ്, കെ.എ ശ്രീദേവി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨



* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News