Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ട് കടുത്തുരുത്തിയിൽ കരിദിനം ആചരിച്ചു.

08 Oct 2026 21:47 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കടുത്തുരുത്തി ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വോട്ട് ചോരിക്കെതിരെ നടത്തുന്ന സമരത്തിൽ രാഹുൽ ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ട് കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ കരിദിനം ആചരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എം കെ ഇന്ദുചൂഡൻ്റെ അദ്ധ്യക്ഷതയിൽ ഡി. സി. സി. അംഗം എം. കെ. സാംബജി

ഉത്ഘാടനം ചെയ്തു.

കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ റോയി ജോർജ് വെട്ടിക്ക തടത്തിൻ മുഖ്യ പ്രഭാഷണം നടത്തി, കടുത്തുരുത്തി മണ്ഡലം പ്രസിഡൻ്റ് ടോമി മാത്യു പ്രാലടിയിൽ, മഹിളാ കോൺഗസ് മണ്ഡലം പ്രസിഡൻ്റ് ലൈസാമ്മ കച്ചോലക്കാല, ജില്ലാ പഞ്ചായത്ത് അംഗം കുമാരി ആൻ മരിയ ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദീപ ഇന്ദുചൂഡൻ, പഞ്ചായത്ത് അംഗങ്ങളായ പി.കെ. ബിജു പി. ഡി. ബാബു, കോൺഗ്രസ് നേതാക്കളായ പീറ്റർ മ്യാലിപ്പറമ്പിൽ, മാത്യു പായിക്കാടൻ, കെ. പി. വിനോദ്, കിഷോർ വർഗീസ്, പി. ആർ. രാജീവ്, ഐ. ഡി. ജോസ് ഇരട്ടാണി, M. S. സുരേഷ് കുമാർ, രാജു മൂപ്പനത്ത്, സുശീലൻ ഗോഗുൽ നിവാസ്, അഡ്വ. എൻ. സി. ജോസ് നൂറോക്കരി, സാബു മഠത്തിക്കുന്നേൽ, പ്രേംജി K സോമരാജ്, പി. ജെ. മാത്യു പറമ്പിൽ തടത്തിൽ, പി. വി തോമസ്, ശ്രീനിവാസ് കോയിത്താനം, ശശാങ്കൻ കോണികോനിൽ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്, മണ്ഡലം, ബൂത്ത്, വാർഡ് ഭാരവാഹികളും സന്നിഹിതരായിരുന്നു





Follow us on :

More in Related News