Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി ദോഹയുടെ ബഷീർ പുരസ്കാരം ശിൽപി കാനായി കുഞ്ഞിരാമന്.

06 Jul 2024 19:41 IST

ISMAYIL THENINGAL

Share News :


ദോഹ: വൈക്കം മുഹമ്മദ് ബഷീറിന്റെ മരണാനന്തരം ഖത്തറിലെ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ പ്രവാസി ദോഹ നല്‍കി വരുന്ന 27ാമത് ബഷീർ പുരസ്കാരം ശില്‍പി കാനായി കുഞ്ഞിരാമന്.


50,000 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരൂർ തുഞ്ചൻപറമ്പിൽ പുരസ്കാരം വിതരണം ചെയ്യും. തീയതി തീരുമാനിച്ചിട്ടില്ലെന്ന് മാനേജിങ് ട്രസ്റ്റി ബാബു മേത്തർ അറിയിച്ചു. പുരസ്കാര ജേതാവിന്റെ ഗ്രാമത്തില്‍ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് എം.എൻ.വിജയൻ സ്കോളർഷിപ്പായി 15,000 രൂപ നല്‍കും. എം.ടി. വാസുദേവൻ നായർ ചെയർമാനായ ജൂറിയില്‍ കേരളത്തില്‍ നിന്ന് ബാബു മേത്തർ, എം.എ. റഹ്മാൻ, പി.ഷംസുദ്ദീൻ എന്നിവരും, ഖത്തറില്‍ നിന്ന് കെ.കെ. സുധാകരൻ, സി.വി. റപ്പായി, ജഗദീപൻ എന്നിവരും അംഗങ്ങളാണ്. മലമ്പുഴ ഡാം ഗാർഡനിലെ 'യക്ഷി', ശംഖുമുഖം ബീച്ചിലെ 'സാഗര കന്യക', കൊച്ചിയിലെ 'മുക്കോല പെരുമാള്‍ ത്രിമൂർത്തികള്‍' അനുപമമായ നിരവധി ശില്‍പങ്ങള്‍ കൊണ്ട് സാംസ്കാരിക കേരളത്തില്‍ മുദ്ര പതിപ്പിച്ച കലാകാരനാണ് 86 കാരനായ കാനായി കുഞ്ഞിരാമൻ.

Follow us on :

More in Related News