Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂക്കുടയിൽ: സർഗ്ഗ കലാപ്രകടനങ്ങളുടെ അവതരണവുമായി ' വിദ്യാർത്ഥിങ്ങൾ തിളങ്ങി

06 Aug 2024 10:30 IST

UNNICHEKKU .M

Share News :



മുക്കം: പൂക്കുടയിൽ കലാ പ്രകടനങ്ങളുമായി ത വിദ്യാർത്ഥികൾ തിളങ്ങി. കോഴിക്കോട് ആകാശവാണി നിലയത്തിൻ്റെ കുട്ടികളുടെ പരിപാടിയായ പൂക്കുടയിലാണ്   ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ സർഗ്ഗാ കലകളുടെ വൈവിധ്യമാർന്ന വിവിധ പ്രകടനങ്ങളുമായി അരങ്ങ് തകർത്ത് ശ്രദ്ധ തേടിയത്. തോരാമഴയുടെ താളങ്ങളിലൂടെ ഭാവതലങ്ങൾ മനോഹരമാക്കിയുള്ള മഴപ്പാട്ടും, ഇശലിൻ്റെ തേൻ മഴയായി പെയ്തിറങ്ങിയ മാപ്പിളപ്പാട്ടും,

 ദേശഭക്തിഗാനം, ഏകാഭിനയവും, ശാസ്ത്രീയ സംഗീതം, നാടൻ പാട്ട്തുടങ്ങിയ വൈവിധ്യമായ കലാവിരുന്നുകളാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.അധ്യാപകരായ ഉണ്ണികൃഷ്ണൻ, ബജീന ഫാത്തിമ, ഷൈമത്ത് ,പി. ടി. എ പ്രസിഡൻ്റ് ഷെരീഫ് കൂട്ട കടവത്ത് എന്നിവർ നേതൃത്വം നൽകി.

ചിത്രം: പൂക്കുടയിൽ കലാ വിരുന്നിനെത്തിയ വിദ്യാർത്ഥികൾ അധ്യാപകരോടപ്പം '

Follow us on :

More in Related News