Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേപ്പാളിൽ ടേക്ക്ഓഫിനിടെ വിമാനം തകർന്നുവീണു;18 പേർ മരിച്ചു

24 Jul 2024 16:43 IST

- Enlight News Desk

Share News :

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ പറന്നുയരുന്നതിനിടെ സൗര്യ എയർലൈൻസിൻ്റെ വിമാനം തകർന്നുവീണ് അപകടം. 18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പൊഖാറയിലേക്ക് പോയ വിമാനത്തിൽ 19 പേരാണ് ഉണ്ടായിരുന്നത്.എയർലൈനിലെ സാങ്കേതിക ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് വിമാനത്തിൻ്റെ ക്യാപ്റ്റൻ 37കാരനായ മനീഷ് ഷാക്യയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിമാനം റൺവേയുടെ തെക്കേ അറ്റത്ത് നിന്ന് പറന്നുയരുന്നതിനിടെ ചിറകിൻ്റെ അറ്റം നിലത്ത് തട്ടി പെട്ടെന്ന് മറിഞ്ഞെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഉടൻ തീപിടിച്ച വിമാനം റൺവേയുടെ കിഴക്കുവശത്തുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു.


Follow us on :

More in Related News