Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഡ്വ. വി. ബി ബിനു കോട്ടയം പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ്

07 Sep 2026 17:10 IST

CN Remya

Share News :

കോട്ടയം: കോട്ടയം പബ്ലിക്ക് ലൈബ്രറി പ്രസിഡന്റും ചിൽഡ്രൻസ് ലൈബ്രറി ചെയർമാനുമായി അഡ്വ. വി. ബി ബിനു തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയയുടെ മരണത്തെ തുടർന്ന് തിങ്കളാഴ്ച ചേർന്ന ലൈബ്രറി ഭരണസമിതിയാണ് വൈസ് പ്രസിഡന്റായിരുന്ന വി. ബി ബിനുവിനെ പ്രസിഡന്റായും ഭരണസമിതിയംഗമായിരുന്ന ഉമ്മൻ സി വേങ്ങലിനെ വൈസ് പ്രസിഡന്റായും ഏകകണ്‌ഠമായി  തിരഞ്ഞെടുത്തത്.

കോട്ടയം ബാറിലെ മുതിർന്ന അഭിഭാഷകനും ഐപ്സോ ദേശീയ സെക്രട്ടറിയടക്കം വിവിധ സാംസ്‌ക്കാരിക സംഘടനാ ഭാരവാഹിയുമായ വി. ബി. ബിനു, സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയും പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ഇന്ത്യ ചെയർമാനും ജനയുഗം ദിനപത്രം ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐറ്റിയുസി സംസ്ഥാന സെക്രട്ടറിയും നിരവധി ട്രേഡ് യൂണിയൻ ഭാരവാഹിയുമാണ്.

സിവിൽ എൻജിനീയർ എം കെ മിനിയാണ് ഭാര്യ. ജയകൃഷ്ണൻ (സീനിയർ മാനേജർ ഡിലോയിറ്റ്, ബാഗ്‌ളൂർ) ഹരികൃഷ്ണൻ (ഡയറക്ടർ, ഗ്ലോബൽ ഇൻസൈറ്റ് എംസി സാച്ചി ഇന്തോനേഷ്യ) എന്നിവർ മക്കളാണ്.

144 വർഷം മുൻപ് 1882 ൽ ദിവാൻ പേഷ്ക്കാർ ആയിരുന്ന ടി. രാമറാവു പ്രസിഡന്റായി അക്ഷരനഗരിയിൽ ആരംഭിച്ച കോട്ടയം പബ്ലിക്ക് ലൈബ്രറി രണ്ടരലക്ഷം പുസ്തകങ്ങൾ, ഗവേഷകർക്കും മത്സരപരീക്ഷകൾക്കു തയാറെടുക്കുന്നവർക്കുമായ പ്രത്യേക റഫറൻസ് ലൈബ്രറി, ഡിജിറ്റലൈസ്ഡ് ലൈബ്രറി, തിരുനക്കരയിലെയും ശാസ്ത്രി റോഡിലെയും ബഹുനില ലൈബ്രറി മന്ദിരങ്ങൾ, സജീവമായ കുട്ടികളുടെ ലൈബ്രറി, കെ പി എസ് മേനോൻ ഹാൾ ഉൾപ്പെടെ നാല് ഓഡിറ്റോറിയങ്ങൾ, ആർട്ട് ഗാലറി, മുതിർന്നവർക്കുള്ള പ്രത്യേക വായനാമുറി, കാഞ്ഞിരത്തും ആനത്താനത്തുമടക്കം ആറ് റീഡിഗ്‌ റൂമുകൾ, കുട്ടികളുടെ പാർക്ക്, പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രണ്ടു വർഷം ലൈബ്രറിയിൽ താമസിച്ച് പൂർത്തിയാക്കിയ 36 അടി ഉയരമുള്ള അക്ഷരശില്പം ഇവയൊക്കെചേർന്ന സംസ്ഥാനത്തെ ശ്രദ്ധേയമായ സാംസ്കാരിക കേന്ദ്രമാണ്‌.

Follow us on :

More in Related News