Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

01 May 2025 03:19 IST

ISMAYIL THENINGAL

Share News :

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ പുതിയ ഭാരവാഹികൾ.

 

ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ (പി.പി.എ.ക്യു ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

ഐ.സി.സി ഹോളിൽ ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഷിജു കുര്യാക്കോസിനെ പ്രസിഡന്റ് ആയും, നിഷാദ് സൈദ് ജനറൽ സെക്രട്ടറി ആയും, സനന്ദ് രാജ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. 


മറ്റു ഭാരവാഹികൾ-  ശബാന്‍ ചുണ്ടക്കാടൻ , മെർലിയ അജാസ് (വൈസ് പ്രസിഡന്റുമാർ). എൽദോ എബ്രഹാം, കമറൂനിസ ഷെബിൻ (ജോയിന്റ് സെക്രട്ടറിമാർ ). ജോയിൻ ട്രഷറർ മുഹമ്മദ് ജിബിൻ. എക്സിക്യൂട്ടീവ് അംഗങ്ങൾ: സുനിൽ പെരുമ്പാവൂർ, സലീൽ സലാം, സുനിൽ മുല്ലശ്ശേരി, രാജേഷ് എം ജി, സനൂപ് കെ. അമീർ, അൻസാർ വെള്ളാക്കുടി,അഡ്വ. മഞ്ജുഷ ശ്രീജിത്ത്, സുനില ജബ്ബാർ, മിഥുൻ സാജു, നിയാസ് കാസിം, നിതിൻ സുബ്രഹ്മണ്യൻ, നീതു അഭിലാഷ്, താഹ മുഹമ്മദ്, ജോണി പൈലി എന്നിവരെ തിരഞ്ഞെടുത്തു.

 കഴിഞ്ഞ 10 വർഷക്കാലമായി ഖത്തറിൽ സാമൂഹിക സാംസ്കാരിക കലാകായിക മേഖലകളിൽ സജീവമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന പെരുമ്പാവൂരുകാരുടെ കൂട്ടായ്മയായ PPAQ 550 നു മുകളിൽ മെമ്പർമാർ ഉള്ള സംഘടനയാണ്. ഖത്തറിൽ മാത്രമല്ല പെരുമ്പാവൂരിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന സംഘടനയാണ് പെരുമ്പാവൂർ അസോസിയേഷൻ ഖത്തർ.


Follow us on :

Tags:

More in Related News