Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ ഓണാഘോഷം സംഘടിപ്പിച്ചു.

21 Oct 2024 14:52 IST

ISMAYIL THENINGAL

Share News :

ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ ഓണാഘോഷം സംഘടിപ്പിച്ചു. എം.ബി.എം സമൃദ്ധി 2024 പവേർഡ് ബൈ ഹെൽത്ത് പ്രോ എന്ന പേരിൽ നടത്തിയ ഓണാഘോഷം ഏഷ്യൻ ടൗൺ റിക്രിയേഷൻ ഹാളിലാണ് നടന്നത്. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ ലോക കേരളസഭ അംഗം കെ.ആർ. ജയരാജ്, എഡ്സോ പ്രസിഡൻ്റ് ജിജു ഹനിഫ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.

വിശിഷ്ടാതിഥികൾക്കൊപ്പം പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ പ്രസിഡൻ്റ് സുനിൽ പെരുമ്പാവൂർ, സെക്രട്ടറി സലിൽ സലിം, ട്രഷറർ സനന്ദ് രാജ് എന്നിവർ ആശംസകൾ നേർന്നു. ജോ. സെക്രട്ടറി സുനില ജബ്ബാർ, ജോ. സെക്രട്ടറി നിഷാദ്, പ്രോഗ്രാം കൺവീനർ രാജേഷ് എം.ജി., വനിതാ വിഭാഗം കോർഡിനേറ്റർ അഡ്വ. മഞ്ജുഷ ശ്രീജിത്ത്, കമറുന്നിസ ഷിബിൻ, മെർലിയ അജാസ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.


പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അൻസാർ വെള്ളാകുടി, ബേസിൽ തമ്പി, സുനിൽ മുല്ലശേരി, ഷിജു കുരിയാക്കോസ്, നിതിൻ സുബ്രഹ്മണ്യൻ, ജിബിൻ, ഷഹബാൻ ചുണ്ടക്കാടൻ, മിഥുൻ സജു, എൽദോ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. ഖത്തറിലെ ഗാർഹിക തൊഴിൽ മേഖലയിൽ ദീർഘകാല സേവനം അനുഷ്ഠിച്ച പെരുമ്പാവൂർ സ്വദേശികളായ അയൂബ് റഹിം, നസീമ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 


ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം, വർണാഭമായ ഘോഷയാത്ര, ഗംഭീരമായ ചെണ്ടമേളം, തിരുവാതിര, ഒപ്പന എന്നീ കലാപരിപാടികളും, ഓണസദ്യയുമടക്കം നിരവധി പരിപാടികൾ സംഘടിപ്പിച്ചു. മ്യൂസിക്ക ടീം ഒരുക്കിയ ഗാനമേള, കുട്ടികളുടെ ഫാഷൻ ഷോ, മറ്റ് നൃത്ത പരിപാടികൾ എന്നിവ കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തെ പ്രതിഭലിപ്പിച്ചു . പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും സമീപ പ്രദേശങ്ങളായ വിവിധ പഞ്ചായത്തുകളിൽ നിന്നുമായി 750 ൽപരം ഖത്തർ പ്രവാസികൾ ആഘോഷത്തിൽ പങ്കെടുക്കുകയും പരിപാടി ഏറെ ശ്രദ്ധേയമാകുകയും ചെയ്തു. 

Follow us on :

More in Related News