Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 03:25 IST
Share News :
ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയഷൻ ഖത്തർ (PPAQ) അബീർ മെഡിക്കൽ സെന്റർ ഖത്തറുമായി സഹകരിച്ച് ദോഹയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 7 മണി മുതൽ തുടങ്ങിയ ക്യാമ്പിൽ 200ൽ പരം അംഗങ്ങൾ വിവിധ വൈദ്യ പരിശോധനകൾ നടത്തീ.
പെരുമ്പാവൂർ പ്രവാസി അസോസിയഷൻ പ്രസിഡന്റ് സുനിൽ പെരുമ്പാവൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീൽ സലാം സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്‌മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് ജന്നറൽ സെക്രട്ടറി കെ.വി ബോബൻ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, ഐ.സി.സി സെക്രട്ടറി അബ്രഹാം കെ.ജോസഫ്, ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ളൈ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഷിജു കുര്യാക്കോസ് മറ്റ് പെരുമ്പാവൂർ പ്രവാസി അസോസിയഷൻ ഖത്തർ എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ട്രഷറർ സനന്ദ് രാജ് നന്ദി പ്രകാശിപ്പിച്ചു.
പ്രശസ്ത കാർഡിയോളജി വിദഗ്ദൻ ഡോക്ടർ പ്രീതം കുമാർ ഫ്രാൻസിസ് ബോധവൽക്കരണ ക്ലാസ് നടത്തി.
Follow us on :
Tags:
More in Related News
Please select your location.