Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2026 21:51 IST
Share News :
സോഹാർ: നവംബർ 13 വെള്ളിയാഴ്ച അരങ്ങേറുന്ന പത്താമത് സഹം ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി ലോഞ്ചിങ്ങും ടീം നറുക്കെടുപ്പും നടന്നു. സോഹാറിലെ നെക്സസ് ട്രാവൽസ് ഹാളിൽ നടന്ന ചടങ്ങിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ മാനേജർമാർ, ക്യാപ്റ്റന്മാർ, സഹം ചലഞ്ചേഴ്‌സ് ഭാരവാഹികൾ, വിവിധ ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഒമാനിലെ പ്രമുഖ 14 ടീമുകൾ പങ്കെടുക്കുന്ന ഏകദിന ടൂർണമെന്റ് അഞ്ച് ക്രിക്കറ്റ് ഗ്രൗണ്ടുകളിലായാണ് നടക്കുന്നത്. ഫലജിലെ നാല് ഗ്രൗണ്ടുകളിലും സഹം ചലഞ്ചേഴ്‌സിന്റെ സ്വന്തം ഗ്രൗണ്ടിലുമായിരിക്കും മത്സരങ്ങൾ അരങ്ങേറുക.
ടൂർണമെന്റിലെ ജേതാക്കൾക്കും റണ്ണറപ്പിനും ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. സെമിഫൈനലിൽ എത്തുന്ന ടീമുകൾക്കും മികച്ച ബാറ്റ്‌സ്മാൻ, മികച്ച ബൗളർ, മികച്ച വിക്കറ്റ് കീപ്പർ, മാൻ ഓഫ് ദ മാച്ച്, മാൻ ഓഫ് ദ സീരീസ് എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങൾ നൽകും.
ടൂർണമെന്റിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സഹം ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ടീം പ്രതിനിധികളായ ജംഷീർ, സുഭാഷ്, ദിലീപ്, റമീസ്, ശരത് എന്നിവർ അറിയി
ച്ചു.
Follow us on :
Tags:
More in Related News
Please select your location.