Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2024 17:08 IST
Share News :
ദോഹ: ശരീരത്തിനുള്ളിൽ അനധികൃത മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ക്യാപ്സൂളുകളുടെ മാതൃകയിലാക്കി വിഴുങ്ങി, ശരീരത്തിനുള്ളിൽ ഒളിപ്പിച്ചെത്തിയ യാത്രക്കാരനെ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കു മരുന്ന് കണ്ടെത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ കസ്റ്റംസ് വിഭാഗം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
സംശയത്തെ തുടർന്ന് യാത്രക്കാരനെ ബോഡി സ്കാനർ പരിശോധനക്ക് വിധേയമാക്കി. പിന്നീട് ചോദ്യം ചെയ്യലിനെത്തുടർന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോൾ കുടലിൽനിന്ന് 80-ഓളം നിരോധിത ഗുളികകൾ കണ്ടെത്തുകയായിരുന്നു. 610 ഗ്രാം വരുന്ന ഷാബുവും ഹെറോയിനുമാണ് അധികൃതർ പിടിച്ചെടുത്തത്.
സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള ട്രാക്കിംഗ് സംവിധാനങ്ങളുടെ കാര്യത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഏറ്റവും നൂതനമായ വിമാനത്താവളങ്ങളിൽ ഒന്നാണ്. അവശ്യ സഹായമായി വർത്തിക്കുന്ന ഈ ഉപകരണങ്ങൾ, നിരോധിത ഇനങ്ങൾ എത്ര സമർത്ഥമായി മറച്ചുവെച്ചാലും അവ കണ്ടെത്താൻ പ്രാപ്തമാണ്.
Follow us on :
Tags:
More in Related News
Please select your location.