Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 19:16 IST
Share News :
എലിഞ്ഞിപ്ര:
പാലിയേറ്റീവ് കെയർ ദിനത്തിൽ ബ്ലോക്ക്, പഞ്ചായത്ത് തലത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
എലിഞ്ഞിപ്ര കുടുംബരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് തല അവബോധ വിളംബര ജാഥ സംഘടിപ്പിച്ചു.
ഈ വർഷത്തെ പാലിയേറ്റീവ് തീം ആയ 'സംതൃപ്ത സംരക്ഷണം എല്ലാവരുടെയും അവകാശം' എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ടുള്ള അവബോധ റാലി
രാവിലെ 10 മണിക്ക് ചൗക്ക സെന്റ് ആന്റണിസ് യു പി സ്കൂളിൽ നിന്നും ഹെഡ് മിസ്ട്രെസ് സിസ്റ്റർ.നിത്യ ഫ്ലാഗ് ഓഫ് ചെയ്തു. എലിഞ്ഞിപ്ര കുടുംബരോഗ്യ കേന്ദ്രത്തിൽ സമാപിച്ച റാലി ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി ആന്റണി ഉദ്ഘാടനം ചെയ്തു. കോടശ്ശേരി ഗ്രാമ പഞ്ചയത്ത് മെമ്പർ .ശകുന്തള വത്സൻ അധ്യക്ഷത വഹിച്ചു. കുടുംബരോഗ്യകേന്ദം സൂപ്രണ്ട് ഡോ.ആർ രാജീവ് പാലിയേറ്റീവ് ദിന സന്ദേശം നൽകി.
ബ്ലോക്ക് തല സെക്കന്ററി പാലിയേറ്റീവ് നഴ്സ് സിമി തോമസ്, കോടശേരി പഞ്ചായത്ത് പാലിയേറ്റീവ് നഴ്സ് സൗമ്യ സന്തോഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സെന്റ് ആന്റണിസ് യു പി സ്കൂൾ അദ്ധ്യാപകർ, വിദ്യാർത്ഥികൾ ആരോഗ്യപ്രവർത്തകർ ,ആശ പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.
എലിഞ്ഞിപ്ര ഹെൽത്ത് സൂപ്പർവൈസർ മിനിമോൾ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.