Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2024 04:23 IST
Share News :
ദോഹ: ഖത്തറിൽ ബിരുദപഠനം പൂർത്തിയാക്കുന്ന പ്രവാസി വിദ്യാർഥികൾക്ക് സ്വകാര്യ മേഖലയിൽ എളുപ്പത്തിൽ ജോലി കണ്ടെത്താൻ നൂതന സേവനവുമായി തൊഴിൽ മന്ത്രാലയം. തൊഴിലന്വേഷകർക്കും, തൊഴിൽ ദായകർക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന ഔഖൂൾ (ouqoul) പ്ലാറ്റ്ഫോമിനാണ് മന്ത്രാലയം തുടക്കം കുറിച്ചത്. ഗൂഗ്ൾ ക്ലൗഡ്, മന്നായ് ഇൻഫോടെക് എന്നിവയുമായി ചേർന്ന് വികസിപ്പിച്ച പ്ലാറ്റ്ഫോം നിർമിതബുദ്ധിയിലധിഷ്ഠിത സേവനം വാഗ്ദാനം ചെയ്യുമ്പോൾ തൊഴിലന്വേഷകർക്ക് കാര്യങ്ങൾ എളുപ്പമാകും.
പഠനം കഴിഞ്ഞാൽ, തൊഴിൽ അന്വേഷിച്ച് കമ്പനികൾ കയറിയിറങ്ങുന്നതും, ജോബ് വെബ്സൈറ്റുകളും ലിങ്ക്ഡ് ഇൻ പോലെയുള്ള അക്കൗണ്ടുകളും വഴി തൊഴിലിന് അപേക്ഷിച്ച് കാത്തിരിക്കുന്നതുമെല്ലാം ഒഴിവാക്കി തൊഴിൽ ദാതാവിനെ തങ്ങളിലെത്തിക്കുന്ന ‘ഔഖൂൾ’ പ്ലാറ്റ്ഫോമാണ് അവതരിപ്പിക്കുന്നത്.
ഖത്തറിലെ സ്വകാര്യ കമ്പനികൾക്ക് ഖത്തർ സർവകലാശാലകളിൽനിന്നും ബിരുദം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവരിലേക്ക് വേഗത്തിലെത്താനും, തൊഴിൽ അന്വേഷകർക്ക് തങ്ങളുടെ യോഗ്യതക്കും വൈദഗ്ധ്യത്തിനുമൊത്ത തൊഴിൽ കണ്ടെത്താനും ‘ഔഖൂൾ’ വഴിയൊരുക്കും.
തൊഴിൽ അപേക്ഷ സമർപ്പിക്കൽ, തൊഴിൽ അഭിമുഖങ്ങൾ, കരാറിൽ ഒപ്പുവെക്കൽ, ഏറ്റവും മികച്ച സി.വി തയാറാക്കൽ തുടങ്ങിയവയെല്ലാം ‘ഔഖൂൾ’ എന്ന ഒരേ ജാലകത്തിലൂടെ പൂർത്തിയാവുന്നു. നിർമിതബുദ്ധിയുടെ സഹായത്തോടെ അപേക്ഷകന്റെ അക്കാദമിക്, കരിയർ മികവുകളും നേട്ടങ്ങളും പ്രവൃത്തി പരിചയവും ഉൾക്കൊള്ളിച്ചുകൊണ്ട് സി.വി യും തയാറാക്കാം.
Follow us on :
Tags:
More in Related News
Please select your location.