Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2026 21:06 IST
Share News :
വള്ളിക്കുന്ന്: ദേശീയപാതയിലെ തിരക്ക് ഒഴിവാക്കി കോഴിക്കോട്, ഫറോക്ക്, ചേളാരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരുന്നതിനായി നൂറുകണക്കിന് യാത്രക്കാർ ദിനംപ്രതി ആശ്രയിക്കുന്ന ഒലിപ്രം കടവ്–മുക്കത്തുകടവ് റോഡിന്റെ അവസ്ഥ അതീവ ദയനീയമായി തുടരുന്നു. റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും വലിയ കുഴികളും ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ട്രഞ്ച് എടുത്തതിനെ തുടർന്ന് റോഡിന്റെ അരികുകൾ പൂർണമായും തകർന്നതുകാരണം വാഹനയാത്ര ഏറെ ദുരിതപൂർണമായിരിക്കുകയാണ്. പ്രദേശത്തെ തിരുത്തി എ.യു.പി. സ്കൂൾ, കാലിക്കറ്റ് സർവകലാശാല, ഫറോക്ക്, മണൂർ, ചേളാരി എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി വിദ്യാർത്ഥികൾ, തൊഴിലാളികൾ, വയോജനങ്ങൾ ഉൾപ്പെടെ നിരവധി പേർ സ്ഥിരമായി ഉപയോഗിക്കുന്ന റോഡാണിത്. എന്നാൽ ദീർഘകാലമായി റോഡിന്റെ ശോചനീയാവസ്ഥ തുടരുന്നത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മഴ ശക്തമായതോടെ കുഴികളിൽ വെള്ളം നിറയുന്നതിനാൽ അവ തിരിച്ചറിയാൻ കഴിയാതെ അപകടങ്ങൾ വർധിക്കുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രക്കാരാണ് സ്ഥിരമായി അപകടത്തിൽപ്പെടുന്നത്. ഈ റോഡിൽ വാഹനാപകടങ്ങൾ പതിവായ സാഹചര്യമാണ് നിലവിലുള്ളത്. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ വിബി.യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർക്കും മെയിന്റനൻസ് വിഭാഗത്തിനും പരാതി നൽകിയിട്ടുണ്ട്. നിരവധി തവണ പൊതുജനങ്ങൾ പരാതി നൽകിയിട്ടും ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയും സമയോചിതമായ ഇടപെടലിന്റെ അഭാവവും കാരണം പ്രശ്നത്തിന് ഇതുവരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.