Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2026 10:03 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ രേഖകളില്ലാത്ത 33 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണവുമായി യാത്രക്കാരൻ പിടിയിലായി. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പുള്ളാടൻ മൊയ്ദീൻ കുട്ടിയെയാണ് പരപ്പനങ്ങാടി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും (DANSAF) ചേർന്ന് കസ്റ്റഡിയിലെടുത്തത്.
ഇയാളിൽ നിന്ന് കണക്കിൽപ്പെടാത്ത 33,05,800 രൂപ പോലീസ് പിടിച്ചെടുത്തു. ട്രെയിനിറങ്ങി സ്റ്റേഷന് പുറത്തേക്ക് പോകുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി വലയിലായത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ആർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്നതിനെക്കുറിച്ചും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Follow us on :
Tags:
More in Related News
Please select your location.