Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്രാമീണ മേഖലകളിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിനു ഗ്രാമവണ്ടികൾക്ക് എംഎൽഎ ഫണ്ടിന് അനുമതി തേടും

28 Jul 2026 10:11 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഗ്രാമീണ മേഖലകളിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിനു കെഎസ്‌ആർടിസിയുടെ ഗ്രാമ വണ്ടികൾക്കു എംഎൽഎ ഫണ്ട് അനുവദിക്കുന്ന പദ്ധതി സംസ്ഥാന സർക്കാരിനു വീണ്ടും സമർപ്പിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.

കുറവിലങ്ങാട്, കടപ്ലാമറ്റം, മരങ്ങാട്ടുപി ള്ളി,കാണക്കാരി,ഉഴവൂർ,വെളിയന്നൂർ പഞ്ചായത്തുകളിലെ ഉൾനാടൻ പാതകളിൽ അനുഭവപ്പെടുന്ന യാത്രാക്ലേശം അനുഭവിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ്

തീരുമാനം

നിലവിൽ ഇതിനായി ഫണ്ട് ലഭ്യമാക്കു ന്നത് തദ്ദേശഭരണ സ്ഥാപനങ്ങളാണ്.

പദ്ധതി തുടരുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി സി.പി.ജോൺ പറഞ്ഞിരുന്നു. പദ്ധ തിക്കായി എംഎൽഎ ഫണ്ട് വിനിയോഗി ക്കാൻ സാധിച്ചാൽ കൂടുതൽ റൂട്ടുകളിൽ യാത്രാസൗകര്യം ലഭ്യമാകുമെന്നു മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഇതിനായി പുതുക്കിയ പദ്ധതി ഗതാഗത വകുപ്പിനു സമർപ്പിക്കും. മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രി സി.പി.ജോൺ എന്നിവരുമായി

ചർച്ച നടത്തും

കെ.എസ്. ആർ. ടി. സി തദ്ദേശസ്വയം ഭയരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതുഗതാഗത

സൗകര്യം കുറവുള്ള സ്ഥലങ്ങളിലേ ക്കും, ഗ്രാമ പ്രദേശങ്ങളിലേക്കും, പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് വേണ്ടി കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതി. നാട്ടിൻ പുറങ്ങളിൽ മുഴുവൻ കെഎസ്ആർടിസി ബസുകൾ സഞ്ചരിക്കുക എന്നതാണ് ഗ്രാമവണ്ടി പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്ത് പ്രതി നിധികളുടെ ഓണറേറിയം ഉൾപ്പെടെ ഇതിനായി സ്പോൺസർ ചെയ്യാനാകും. തദ്ദേശഭരണ സ്ഥാപനങ്ങൾ നിർദേശിക്കുന്ന റൂട്ടുകളിലാണ് സർവീസ്.

Follow us on :

More in Related News