Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2026 11:40 IST
Share News :
വള്ളിക്കുന്ന് : വള്ളിക്കുന്ന് മുഹമ്മദ് റഫി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അരിയല്ലൂർ സംഗീതഗ്രാമിൽ മുഹമ്മദ് റഫി അനുസ്മരണവും വാനമ്പാടി എസ്. ജാനകി അമ്മക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ വി. പി. ശശിധരൻ മുഹമ്മദ്
റഫി, ജാനകിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി..
സുധീർ കടലുണ്ടിയുടെ നേതൃത്വത്തിൽ നടന്ന ഓർക്കസ്ട്രായിൽ യൂസുഫ് താനൂർ, പപ്പൻ അരിയല്ലൂർ (വയലിൻ ), കാസിം ചെട്ടിപ്പടി ( ഹാർമണിയോ ), ഗോപിനാഥ് വി. പി. (റിതം പാഡ് ), സതീഷ് ബാബു പി. വി. (ഗിറ്റാർ ), ശശികുമാർ കടക്കാട്ടുപാറ ( കീബോർഡ് ), എന്നിവർ പങ്കെടുത്തു. ചടങ്ങിൽ 200 ൽ പരം സംഗീത ആസ്വാദകർ പങ്കെടുത്തു. 60 ൽ പരം ഗാനങ്ങൾ ആലപിച്ചു.. ചടങ്ങിന് മെഡിക്കൽ കോളേജ് മുൻ സൈക്യാട്രി പ്രൊഫസർ ഡോക്ടർ അജിത നന്ദി രേഖപ്പെടുത്തി..
Follow us on :
Tags:
More in Related News
Please select your location.