Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2026 19:38 IST
Share News :
ചാവക്കാട്:നഗരസഭയുടെ കീഴിലുള്ള തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ(എബിസി സെന്റർ) ഔദ്യോഗിക പ്രവർത്തന ഉദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു.തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്,ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ അധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് സ്വാഗതവും,നഗരസഭ സെക്രട്ടറി ഇൻ ചാർജ് പി.പി.റിഷ്മ നന്ദിയും പറഞ്ഞു.സീനിയർ വെറ്റിനറി സർജൻ ഡോ.ജി.ശർമിള പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.യതീന്ദ്രദാസ്,ലിഷാ മത്രംകോട്ട്,കെ.എച്ച്.സലാം,കെ.പി.രഞ്ജിത്ത് കുമാർ,കൗൺസിലർമാരായ ഷീജ പ്രശാന്ത്,മുഹമ്മദ് ആരിഫ്,26-ാം വാർഡ് കൗൺസിലർ സനൂപ്,ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡീന ആന്റണി,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചാവക്കാട് നഗരസഭയുടെ അധീനതയിലുള്ള വെറ്ററിനറി ബ്ലോക്കിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. തെരുവിൽ അലയുന്നതും അക്രമാസക്തവുമായ നായ്ക്കളെ വന്ധ്യംകരണ ചികിത്സയ്ക്ക് വിധേയമാക്കി നിശ്ചിത കാലയളവിനുള്ളിൽ അവ പെറ്റുപെരുകുന്നത് നിയന്ത്രിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി നഗരസഭ എട്ടു ലക്ഷം രൂപയാണ് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Follow us on :
Tags:
Please select your location.