Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശൂരനാട് രാജശേഖരന്റെ നിര്യാണത്തിൽ ഒഐസിസി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

12 Apr 2025 03:55 IST

ISMAYIL THENINGAL

Share News :

ദോഹ: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ശൂരനാട് രാജശേഖരന്റെ നിര്യാണത്തിൽ ഒഐസിസി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. മികച്ച സംഘാടകനും കറകളഞ്ഞ മതേതരവിശ്വാസിയുമായിരുന്ന ശൂരനാട് രാജശേഖരൻ കോൺഗ്രസിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഏറ്റെടുത്ത ഉത്തവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിയിരുന്ന അദ്ദേഹം പൊതുപ്രവർത്തന രംഗത്തിലും എഴുത്തിലും മികവ് കാട്ടി. ലാളിത്യത്തോടെയുള്ള പെരുമാറ്റം അദ്ദേഹത്തിന് വലിയ സുഹൃദ്‌വലയം സൃഷ്ടിച്ചു. 


സഹകരണ മേഖലയുടെ ഉന്നമനത്തിനായി നിരന്തരമായ ഇടപെടലുകൾ നടത്തിയ ശൂരനാട് രാജശേഖരൻ സഹകരണ പ്രസ്ഥാന രംഗത്ത് കോൺഗ്രസിൻ്റെ മുഖമായി മാറി. ശൂരനാടിന്റെ വേർപാട് കോൺഗ്രസ് പാർട്ടിക്ക് വലിയ നഷ്ടമാണെന്നും ഒഐസിസി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ്‌ ഹാഷിം അപ്സര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ നായർ,വൈസ് പ്രസിഡന്റുമാരായ ജോസ്‌ ചവറ,നൗഷാദ് കരുനാഗപ്പള്ളി, ട്രെഷറർ രഞ്ജിത്ത് കോടിയാട്ട്‌,എക്സിക്യൂട്ടിവ് അംഗങ്ങൾ ബിനോയ് പത്തനാപുരം,തമ്പി നിരപ്പിൽ,ജേക്കബ്‌ ജോയ് യൂത്ത്‌ വിംഗ്‌ നേതാക്കളായ മുഹമ്മദ് റാഫി, ജെസ്സിൻ കരുനാഗപ്പള്ളി,മുഹമ്മദ്‌ ഷാ അഞ്ചൽ തുടങ്ങിയവര്‍ സംസാരിച്ചു.


Follow us on :

More in Related News