Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2024 03:40 IST
Share News :
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി, ഏഷ്യൻ മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവിലും ക്യാമ്പ് ശ്രദ്ധേയമായി. പ്രവാസികൾ അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടയാളപ്പെടുത്തുന്നതാണ് ഇത്തരം ക്യാമ്പുകളെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ പ്രൊ. സതീഷ് കൊച്ചു പറമ്പിൽ അഭിപ്രായപ്പെട്ടു.
500ഓളം പേർ രജിസ്ട്രേഷൻ ചെയ്ത ക്യാമ്പിൽ രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്ട്രോൾ നേത്രപരിശോധന, ദന്തപരിശോധന തുടങ്ങിയവയും സൗജന്യമായി ഉൾപ്പെടുത്തിയിരുന്നു. ജില്ലാ പ്രസിഡണ്ട് പി.സി നൌഫൽ കട്ടുപ്പാറ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഐ.സി.ബി.എഫ് എംസി മെമ്പർമാരായ അബ്ദുൾ റഹൂഫ് കൊണ്ടോട്ടി, അഹമ്മദ് കുഞ്ഞി, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് നായർ, ഏഷ്യൻ മെഡിക്കൽ സെന്റർ മാനേജർ റിനു, നിയാസ് ചെരിപ്പത്ത്, സലീം ഇടശ്ശേരി, യൂത്ത് വിങ്ങ് ട്രഷറർ പ്രശോഭ് നമ്പ്യാർ, ഐവൈസി ഇന്റർനാഷണൽ ജ. സെക്രട്ടറി മാഷിക് മുസ്ഥഫ തുടങ്ങീയവർ ആശംസ അറിയിച്ചു.
സെൻട്രൽ കമ്മിറ്റിയുടേയും വിവിധ ജില്ലാ കമ്മിറ്റിയുടേയും സാന്നിധ്യമുണ്ടായിരുന്നു. ചാന്ദിഷ് ചന്ദ്രൻ,വസീം പൊന്നാനി, ഷാഫി നരണിപ്പുഴ, നിയാസ് ചെനങ്ങാടൻ, അനീസ് കെടീ വളപുരം, സൈദ് തെന്നല , സുഹൈൽ ചെറുകര, സൈതാലി വെളിയംകോട് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജാഫർ കമ്പാല സ്വാഗതവും ഇർഫാൻ പകര നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.