Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2026 16:11 IST
Share News :
മസ്കറ്റ്: ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മീലാദ് ഫെസ്റ്റ് 2026 – നൂറുൻ അലാ നൂർ’ മത, സാംസ്കാരിക പരിപാടികളോടെ ശ്രദ്ധേയമായി.
അൽ ഖൂദിലെ അൽ മുബാറക് ഹാളിൽ നടന്ന പരിപാടിയിൽ ഒട്ടനവധി വിദ്യാർത്ഥികളും, രക്ഷിതാക്കളും, പ്രവർത്തകരും, നാട്ടുകാരും പങ്കെടുത്തു.
മീലാദ് മീറ്റിന് അമീൻ സൈദിന്റെ ഖിറാഅത്തോടെ തുടക്കമായി. മദ്രസ കമ്മിറ്റി കൺവീനർ അബ്ദുൽ ഹക്കീം പാവറട്ടി സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സൈദു ഹാജി ശിവപുരം അധ്യക്ഷത വഹിച്ചു. മദ്രസ മുഅല്ലിം ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് സദർ മുഅല്ലിം അസീസ് നുജൂമി, മുഅല്ലിം അബ്ദുൽ ഖാദിർ ഹിസാമി എന്നിവർ മദ്ഹ് പ്രഭാഷണം നടത്തി. പ്രവാചക സ്നേഹവും മതമൂല്യങ്ങളും പുതുതലമുറയിലേക്ക് പകരേണ്ടതിന്റെ പ്രാധാന്യം അവർ ഓർമിപ്പിച്ചു.
കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ അബൂബക്കർ (ഒമാൻ എയർ), ഉസ്മാൻ പന്തല്ലൂർ, അഷറഫ് പൊയ്ക്കര; സീബ് എസ്‌ഐസി പ്രതിനിധി അബൂബക്കർ ഹാജി (സീബ് എംപോറിയം); മസ്കറ്റ് റേഞ്ച് നേതാക്കളായ യൂസഫ് മുസ്ലിയാർ (സീബ്), അസ്‌ലെമി (ബർക്ക), മുസ്തഫ അമാനി (ബൗഷർ) എന്നിവർ ആശംസകൾ നേർന്നു. മൊയ്തു, മുനീർ മാസ്റ്റർ, ഫൈസൽ മുണ്ടൂർ, അൻസാർ, ഇർഷാദ്, ഷിഹാബ്, ഇജാസ്, അബ്ദുൽ സലാം, പി.കെ. ഹയിൽ, സാജിർ ലോല, റഫീഖ് ഇരിക്കൂർ, ഷെരീഫ് (മിഡിൽ ഈസ്റ്റ്), അബ്ദുറഹിമാൻ അലിയമ്പത്ത്, അമീൻ ഹുദുവി, ഫൈസൽ ആലുവ, ഷമീർ തെറ്റയിൽ, ഷെബീർ അബുഹാനി, ഫസൽ ചേലമ്പ്ര, അബൂബക്കർ എടപ്പാൾ എന്നിവർ നേതൃത്വം നൽകി .
ജുമുഅ അലി ക്ലിനിക് മാനേജർ ഷഹ്സാദ് ഖാൻ, മിഡിൽ ഈസ്റ്റ് പേൾ വോൾട്ടോവ മാനേജർ ഷൈസൽ യൂസഫ്, മക്ക ഹൈപ്പർ മാനേജർ മമ്മൂട്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു. വിശിഷ്ട വ്യക്തികൾക്കും സഹപ്രവർത്തകർക്കുമുള്ള മൊമെന്റോകൾ സ്വാഗതസംഘം ചെയർമാൻ അബ്ദുല്ലത്തീഫ് ഹാജി ശിവപുരം വിതരണം ചെയ്തു. അൽ റവാബി ക്ലിനിക്, അൽ ഖൂദിന്റെ സഹകരണത്തോടെ ആരോഗ്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.
ഖുർആൻ പാരായണ മത്സരത്തിൽ ജുനൈദ് അബ്ദുൽ ഹക്കീം ഒന്നാം സ്ഥാനവും ഷയാൻ രണ്ടാം സ്ഥാനവും ഡാനി മൂന്നാം സ്ഥാനവും നേടി. ദഫ് മത്സരത്തിൽ സീബ് മദ്രസ ടീം ഒന്നാം സ്ഥാനവും അൽ ഖൂദ് മദ്രസ ടീം രണ്ടാം സ്ഥാനവും റൂസൈൽ മദ്രസ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഷഹ്സാദ് ഖാൻ വിതരണം ചെയ്തു.
സ്വാഗതസംഘം കൺവീനർ ഫാറൂഖ് എൻ.എ.എം. നന്ദി പറഞ്ഞു. മദ്രസ കമ്മിറ്റിയുടെയും സ്വാഗതസംഘത്തിന്റെയും നേതൃത്വത്തിൽ നടന്ന ഫെസ്റ്റ്, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ പ്രവാചക സ്നേഹവും മത, സാംസ്കാരിക മൂല്യങ്ങളും പങ്കുവെക്കുന്ന സംഗമമായി മാറി.
Follow us on :
Tags:
More in Related News
Please select your location.