Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 03:29 IST
Share News :
ദോഹ: ഖത്തറിലെ നോബിൾ ഇന്റർനാഷനൽ സ്കൂളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതി സംരക്ഷണവും ഹരിതാവരണം വർധിപ്പിക്കുകയും ലക്ഷ്യമിട്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ആഗോളതലത്തിൽ ഉണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഖത്തർ കൺട്രി ഹെഡ് ജ്യോതി ബസു ഉൾപ്പെടെ കമ്പനി പ്രതിനിധികൾ, സ്കൂൾ ട്രഷറർ ഷൗക്കത്തലി താജ്, സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എ. നാസർ, നൗഷാദ് വി.പി, വൈസ് പ്രിൻസിപ്പൽ റോബിൻ കെ. ജോസ്, ഹെഡ് ഓഫ് സെക്ഷൻസ് ആശു ശർമ, ഷഗുൻ കപിൽ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വിദ്യാർഥികൾക്ക് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിനും അവരെ പരിസ്ഥിതി സംരക്ഷണത്തോട് കൂടുതൽ അടുപ്പിക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ നോബിൾ സ്കൂൾ ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് പറഞ്ഞു.
എൽ ആൻഡ് ടി കമ്പനി സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികളെ പങ്കാളികളാക്കിയാണ് വൃക്ഷത്തൈ നടൽ ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം എൽ ആൻഡ് ടി കമ്പനി മിഡിൽ ഈസ്റ്റ് കൺട്രി ഹെഡ് (യു.എ.ഇ) എ.പി. ശിവകുമാരൻ നിർവഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.