Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2026 23:41 IST
Share News :
തലയോലപ്പറമ്പ്: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് അവർക്ക് തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഒരുക്കുന്ന സ്നേഹസ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബ് പൂർണ്ണ പ്രവർത്തന സജ്ജമായി.
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്‌കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന വൈക്കം ബിആർസി സെൻ്ററിനോട് ചേർന്നാണ് കരിപ്പാടം ആർബീ കെയർ ഫൗണ്ടേഷൻ ചെയർമാൻ പി.കെ.രാജു പുല്ലുവേലിൽ 70 ലക്ഷത്തോളം രൂപ വിനിയോഗിച്ച് 2700 ചതുരശ്രഅടി വിസ്തൃതിയിൽ അത്യാധുനിക സൗകര്യങ്ങളോട സ്നേഹ സ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബ് നിർമ്മിച്ച് നാടിന് സമർപ്പിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് 4ന് ബഷീർ സാരക ഗവണ്മെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് സ്നേഹ സ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബിൻ്റെ സമർപ്പണം ആർബി കെയർ ഫൗണ്ടേഷൻ ചെയർമാൻ പി.കെ.രാജുപുല്ലുവേലിൽ നിർവ്വഹിക്കും. തുടർന്ന് സ്നേഹ സ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബിന്റെ പ്രവർത്തനോദ്ഘാടനം ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും. കെ.ബിനിമോൻ എം എൽ എ അധ്യക്ഷത വഹിക്കും. മൾട്ടി സെൻസറി പാർക്കിൻ്റെ ഉദ്ഘാടനം തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വി ജേക്കബ് നിർവ്വഹിക്കും. ഒക്യുപേഷണൽ തെറാപ്പി പാർക്കിൻ്റെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസ് നിർവഹിക്കും. വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും. ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കരിപ്പാടം ആർബീ കെയർ ഫൗണ്ടേഷൻ തലയോലപ്പറമ്പ്,വെളളൂർ, മറവൻതുരുത്ത്,ചെമ്പ് പഞ്ചായത്തുകളിലെ അടക്കം നിരവധി നിർധനരായ രോഗികൾക്ക് മരുന്നുകൾ, വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് എന്നിവയും നൽകിവരുന്നു. വ്യവസായിയായ തൻ്റെ വരുമാനത്തിൽ നിന്നും ലഭിക്കുന്ന ഏറിയ പങ്കും ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന് ചിലവഴിച്ച് പ്രാദേശിക പരിഗണനയില്ലാതെ വയോജനങ്ങൾക്ക് വിശ്രമിക്കുന്നതിനും ഭക്ഷണം പാകം ചെയ്‌തു കഴിക്കുന്നതിനുമൊക്കെയായി പി.കെ രാജു പൊതു ഇടമായി കരിപ്പാടത്ത് ഒരുക്കിയിട്ടുള്ള പകൽ വീടും ഏറെ ഗുണകരമാണ്. നിർദ്ധനർക്ക് വിവാഹം ഉൾപ്പടെ നടത്തുന്നതിനും യുവാക്കൾക്ക് കായിക വിനോദത്തിനും പ്രത്യേകം ഇടം ഇവിടെ ഒരുക്കിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.