Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി ദിന വാരാചരണം സമാപിച്ചു

10 Jun 2026 18:03 IST

MUKUNDAN

Share News :

ഗുരുവായൂർ:പാലുവായ് സെൻറ് ആൻറണീസ് സി.യു.പി സ്കൂളിൽ നടന്ന ഒരാഴ്ച നീണ്ടുനിന്ന പരിസ്ഥിതി ദിന വാരാചരണ പരിപാടികൾ സമാപിച്ചു.പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് നടന്ന സെമിനാർ 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ മേജർ പി.ജെ.സ്റ്റൈജു ഉദ്‌ഘാടനം ചെയ്തു.സ്കൂൾ പ്രധാനധ്യാപിക സിസ്റ്റർ ഡോ.നോയൽ അധ്യക്ഷത വഹിച്ചു.പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായിവൃക്ഷത്തൈ നടൽ.പോസ്റ്റർ മേക്കിങ്,ഉപന്യാസ ചിത്രരചനാ മത്സരം,പരിസ്ഥിതി ക്വിസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.വിജയികൾക്ക് സമ്മാനദാനവും നടത്തി.അധ്യാപകരായ ജോളി ജോസ്,അഞ്ജലി,ഫെമി,ആൻസി,അനീഷ,ജെസ്സി,റോസ് മോൾ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളായ സാരംഗ്,അനാമിക,സയാൻ,കൃഷ്ണ നന്ദ,അനുശ്രീ,എൽന എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി കൂട്ടായ്മകൾ പരിസ്ഥിതി വാരാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


Follow us on :

More in Related News