Tue Dec 12, 2023 10:56 PM 1ST

Location  

Sign In

Telegramന് ഇന്ത്യയിൽ താൽക്കാലിക വിലക്; നടപടി NEET ചോദ്യച്ചോർച്ച നടയാൻ

16 Jun 2026 12:03 IST

NewsDelivery

Share News :

ന്യൂഡൽഹി: നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പർ വാഗ്ദാനങ്ങളും സാമ്പത്തിക തട്ടിപ്പുകളും വ്യാപകമായ പശ്ചാത്തലത്തിൽ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. 2026-ലെ നീറ്റ് (യുജി) പുനഃപരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനായാണ് നടപടിയെന്നാണ് വിവരം.

“PAPER LEAKED NEET”, “Re-NEET 2026”, “Private Mafia”, “REE NEET MAFIAA” തുടങ്ങിയ പേരുകളിലുള്ള നിരവധി ടെലഗ്രാം ചാനലുകൾ വഴി പരീക്ഷാ ചോദ്യപേപ്പറുകൾ ലഭ്യമാണെന്ന് അവകാശപ്പെട്ട് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വൻതോതിൽ പണം തട്ടിയതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് ഉൾപ്പെടെയുള്ള അന്വേഷണ സംഘങ്ങൾ നടത്തിയ അന്വേഷണത്തിൽ, ഇത്തരത്തിലുള്ള എട്ടോളം ടെലഗ്രാം ചാനലുകൾ വഴി ഏകദേശം 1.5 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ ടെലഗ്രാമിന്റെ ‘എഡിറ്റ് മെസേജ്’ ഫീച്ചർ ദുരുപയോഗം ചെയ്തതായും കണ്ടെത്തി. പരീക്ഷയ്ക്ക് മുമ്പ് സാധാരണ സന്ദേശം പോസ്റ്റ് ചെയ്ത ശേഷം പരീക്ഷ കഴിഞ്ഞ ഉടൻ യഥാർഥ ചോദ്യപേപ്പറിന്റെ വിവരങ്ങൾ ചേർത്ത് സന്ദേശം എഡിറ്റ് ചെയ്യുകയായിരുന്നു ഇവരുടെ രീതി. ഇതുവഴി പരീക്ഷയ്ക്ക് മുമ്പ് തന്നെ ചോദ്യപേപ്പർ കൈവശമുണ്ടായിരുന്നുവെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് തട്ടിപ്പുകൾ തടയുന്നതിനായി ടെലഗ്രാം ആക്സസിന് നിയന്ത്രണം ഏർപ്പെടുത്താനും മെസേജ് എഡിറ്റ് ഫീച്ചറിന് താൽക്കാലിക നിയന്ത്രണം കൊണ്ടുവരാനും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.

അതേസമയം, പരീക്ഷയ്ക്ക് മുമ്പ് ആർക്കും ചോദ്യപേപ്പർ ലഭ്യമല്ലെന്നും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ പൂർണമായും തട്ടിപ്പാണെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Follow us on :

More in Related News