Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2026 08:27 IST
Share News :
ന്യൂഡൽഹി: സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ 4,500 വർഷത്തിലേറെ പഴക്കമുള്ള പ്രശസ്തമായ ‘നൃത്തം ചെയ്യുന്ന പെൺകുട്ടി’ (Dancing Girl) ശില്പത്തിന്റെ ചിത്രത്തിൽ വസ്ത്രം ചേർത്ത എൻസിഇആർടിയുടെ നടപടി വ്യാപക വിമർശനത്തിന് വഴിവച്ചു. പ്രതിഷേധം ശക്തമായതോടെ ചിത്രം പിന്നീട് തിരുത്തി.
മോഹൻജൊദാരോയിൽ നിന്ന് കണ്ടെത്തിയ ഈ വെങ്കലശില്പം ഇന്ത്യയുടെ പുരാതന സാംസ്കാരിക പൈതൃകത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാസൃഷ്ടികളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥികളുടെ പ്രായം പരിഗണിച്ചാണ് ചിത്രത്തിൽ നഗ്നത മറച്ചതെന്നായിരുന്നു എൻസിഇആർടിയുടെ വിശദീകരണം.
എന്നാൽ ചരിത്രപരവും കലാപരവുമായ ഒരു സൃഷ്ടിയെ സമകാലിക സദാചാര കാഴ്ചപ്പാടിലൂടെ വിലയിരുത്തുന്നത് തെറ്റാണെന്ന് ചരിത്രകാരന്മാരും വിദ്യാഭ്യാസ വിദഗ്ധരും ചൂണ്ടിക്കാട്ടി. ചരിത്രത്തെയും സംസ്കാരത്തെയും വികൃതമാക്കുന്ന സമീപനമാണിതെന്ന വിമർശനവും ഉയർന്നു.
എൻസിഇആർടിയുടെ ആറാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തക സമിതിയുടെ മുൻ അധ്യക്ഷൻ പ്രൊഫ. മിഷേൽ ദാനിനോ വിഷയത്തിൽ ശക്തമായി പ്രതികരിച്ചു. ശില്പത്തിൽ ‘നഗ്നത’ ഉണ്ടെന്ന് വിശേഷിപ്പിക്കുന്നതുതന്നെ അനുചിതമാണെന്നും അത് വിക്ടോറിയൻ സദാചാര കാഴ്ചപ്പാടിന്റെ സ്വാധീനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കലാ-സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള പഠനത്തിൽ ഇത്തരം ചരിത്രശില്പങ്ങളെ യഥാർഥ രൂപത്തിൽ അവതരിപ്പിക്കാനാകുന്നില്ലെങ്കിൽ അത് സമൂഹത്തിന്റെ സമീപനത്തിലുള്ള പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2023-ൽ അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പ്രദർശനത്തിലും ‘നൃത്തം ചെയ്യുന്ന പെൺകുട്ടി’യുടെ വസ്ത്രധാരിയായ ആധുനിക മാതൃക അവതരിപ്പിച്ചത് സമാന വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. യഥാർഥ വെങ്കലശില്പത്തിൽ ഇല്ലാത്ത വസ്ത്രം ചേർത്ത രൂപമായിരുന്നു അന്ന് പ്രദർശിപ്പിച്ചിരുന്നത്.
Follow us on :
Tags:
More in Related News
Please select your location.