Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 16:44 IST
Share News :
ദോഹ: നവംബർ 5 ന് ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടക്കുന്ന ഖത്തർ ഭരണഘടനാ ഭേദഗതി റഫറണ്ടത്തിൽ പൗരന്മാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ദേശീയ ഹിതപരിശോധനയിൽ ഖത്തർ പൗരന്മാരുടെ പങ്കാളിത്തം സുഗമമാക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രാലയം പറഞ്ഞു. നാളെ നടക്കുന്ന ദേശീയ ഹിതപരിശോധനാ വോട്ടെടുപ്പിൽ 18 വയസ്സ് തികഞ്ഞവർക്ക് വോട്ട് ചെയ്യാം.
“നവംബർ 5. 2024 ചൊവ്വാഴ്ച, സ്‌കൂളുകളിലെ അക്കാദമിക്. അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ഉൾപ്പെടെ ഖത്തറിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും അവധിയാണ്," മന്ത്രാലയം സോഷ്യൽ മീഡിയയിൽ അറിയിച്ചു.
രാജ്യത്തെ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
നാളെ നടക്കുന്ന ഹിതപരിശോധന വിജയകരമായി പൂർത്തിയാക്കാൻ ജനറൽ റഫറണ്ടം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പേപ്പർ വോട്ടിങ്ങിന് പത്തുകേന്ദ്രങ്ങളും, ഇലക്ട്രോണിക് വോട്ടിങ്ങിന് 18 കേന്ദ്രങ്ങളും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. യെസ് അല്ലെങ്കിൽ നോ എന്ന വോട്ടിലൂടെ പൗരന്മാർ ഈ മാറ്റങ്ങൾക്ക് അംഗീകാരം നൽകും.
Follow us on :
Tags:
More in Related News
Please select your location.