Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2025 20:14 IST
Share News :
മസ്‌കറ്റ്: അൽഖൂദ് കെ.എം.സി.സി പ്രസിഡൻ്റ് ഫൈസൽ മുണ്ടൂറിന്റെ അധ്യക്ഷതയിൽ മസ്‌കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം മസ്‌കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻ്റ് നവാസ് ചെങ്കള ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയുടെ 2022-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും ജനറൽ സെക്രട്ടറി മുനീർ ടി പി അവതരിപ്പിച്ചു.
പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ 2025-27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരണത്തിന് മസ്‌കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ അഷ്റഫ് കിണവക്കൽ റിട്ടേണിംഗ് ഓഫീസറായും നവാസ് ചെങ്കള നിരീക്ഷനായും നേതൃത്വം നൽകി.
പുതിയ അൽഖൂദ് ഏരിയ കെ.എം.സി.സി കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാനായി സി.വി.എം ബാവ വേങ്ങരയേയും, വൈസ് ചെയർമാനായി ഫൈസൽ മുണ്ടൂർ, പ്രസിഡൻ്റ് സുഹൈർ കായക്കൂൽ, ജനറൽ സെക്രട്ടറി മുനീർ ടി.പി, ട്രഷറർ ഷാജഹാൻ തായാട്ട്, വൈസ് പ്രസിഡണ്ടുമാരായി ഇഖ്ബാൽ കുണ്ടൂർ, ഫാറൂഖ് എൻ.എ.എം, ഷഹദാബ് തളിപ്പറമ്പ, മുഹമ്മദ് റസൽ സി, ഡോക്റ്റർ സൈനുൽ ആബിദ്, അബ്ദുൽ ഹകീം പാവറട്ടി എന്നിവരേയും, സെക്രട്ടറിമാരായി ഫൈസൽ ആലുവ, ഫസൽ റഹ്‌മാൻ ചേലേമ്പ്ര, ഇജാസ് അഹമ്മദ് തൃക്കരിപ്പൂർ, അബ്ദുൽ ഗഫൂർ മുക്കം, അൻസാർ പി.പി, ഷമീർ തിട്ടയിൽ എന്നിവരേയും തെരഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി കൗൺസിലിലേക്ക് സുഹൈർ കായക്കൂൽ, ടി.പി. മുനീർ, ഷാജഹാൻ തായാട്ട്, സി.വി.എം. ബാവ വേങ്ങര, ഫൈസൽ മുണ്ടൂർ, എൻ.എ. എം.ഫാറൂഖ് എന്നിവരെ കൗൺസിലർമാരായും തെരഞ്ഞെടുത്തു, ടി.പി. മുനീർ സ്വാഗതവും, ഷാജഹാൻ തായാട്ട് നന്ദിയും പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.