Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുനിസിപ്പാലിറ്റി@ "ഇൻസൈറ്റ് "

26 Nov 2024 17:07 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി നഗരസഭ പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രൈമറിതലത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിശീലനം നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്നതാണ് "ഇൻസൈറ്റ് "എന്ന് ഈ പ്രോജക്റ്റിന്റെ ലക്ഷ്യം. കേരളത്തിൽ തന്നെ ഒരു നഗരസഭ നടത്തുന്ന ഇത്തരത്തിലെ ആദ്യത്തെ പദ്ധതിയാണ് ഇത്.ചാലക്കുടി നഗരസഭ നിപ്മർ കല്ലേറ്റുംകര എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചാലക്കുടി നഗരസഭയുടെ കീഴിൽ വരുന്ന വിവിധ സ്കൂളിലെ പ്രൈമറി വിദ്യാർത്ഥികളെയാണ് ഈ പദ്ധതിയിൽഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലാസ് അടിസ്ഥാനത്തിൽ പഠനത്തിൽ പുറകിലായ കുട്ടികളെ കണ്ടെത്തി വിശദമായ അസസ്മെന്റ് പ്രക്രിയയിലൂടെ കുട്ടികളിലെ പ്രശ്നങ്ങൾ കണ്ടെത്തി വിദഗ്ധരുടെ സഹായത്തോടെ പരിഹാരബോധനം നൽകുന്ന രീതിയിലാണ് പ്രോജക്ട് നടപ്പാക്കുന്നത്. 2023 മെയ് മാസത്തിൽ തുടങ്ങിയ പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾ 2023 ഒക്ടോബർ മാസത്തിലെ കുട്ടികളുടെ വിശദമായ വിലയിരുത്തിൽ പ്രക്രിയയിലൂടെ തുടരുകയും ചെയ്തു തെരഞ്ഞെടുത്ത കുട്ടികൾക്ക് 2023 ഡിസംബർ മാസത്തിൽ മൂന്ന് ദിവസത്തെ പ്രത്യേക പരിശീലന ക്യാമ്പ് നടത്തി തുടർന്ന് സ്പെഷ്യൽ എഡ്യൂക്കേറ്റർ ചാലക്കുടി നഗരസഭയിലെ തെരഞ്ഞെടുത്ത വിവിധ സ്കൂളിലെ പഠനം പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകം പരിശീലനം നടത്തി വരുന്നു.ഈ പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനമാണ് നാളെ നടക്കുന്ന സർഗ്ഗശേഷി വികസന ക്യാമ്പ്.

Follow us on :

More in Related News