Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2026 18:41 IST
Share News :
മസ്‌കറ്റ്: സേവാ പഖ്‌വാഡ 2026-ന്റെ ഭാഗമായി ഇന്ത്യൻ എംബസി, മസ്‌കറ്റ് അൽ ഹയാത്ത് ഇന്റർനാഷണൽ ആശുപത്രിയുടെ സഹകരണത്തോടെ എംബസി പരിസരത്ത് ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
പൊതുജനങ്ങളിൽ ആരോഗ്യബോധം വളർത്തുകയും ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്ത് ആരോഗ്യ പരിശോധനാ സേവനങ്ങൾ പ്രയോജനപ്പെടുത്തി. പരിശോധനകൾക്കൊപ്പം സാധാരണയായി കണ്ടുവരുന്ന രോഗങ്ങൾ, അവയുടെ കാരണങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ഡോക്ടർമാർ ബോധവത്കരണ ക്ലാസും നടത്തി.
ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ക്യാമ്പ് സന്ദർശിച്ച് സംഘാടകരെ അഭിനന്ദിച്ചു. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിന് സ്ഥിരമായ ആരോഗ്യ പരിശോധനകളും പ്രതിരോധ ആരോഗ്യപരിപാലനവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സേവാ പഖ്‌വാഡയുടെ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിലും ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിൽ ബോധ്യപ്പെടുത്തുന്നതിലും ക്യാമ്പ് ശ്രദ്ധേയമായി
Follow us on :
Tags:
More in Related News
Please select your location.