Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2026 18:09 IST
Share News :
മസ്‌കറ്റ്: ലോകപ്രശസ്ത മെന്റലിസ്റ്റ് ആദിയുടെ ശ്രദ്ധേയമായ മെന്റലിസം ഷോയായ ‘ഇൻസോമ്നിയ (INSOMNIA)’ ഒമാനിൽ അരങ്ങേറുന്നു. ഗ്ലോബൽ ഇവന്റ്സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലും വിവിധ വിദേശ രാജ്യങ്ങളിലുമായി വൻ പ്രേക്ഷകശ്രദ്ധ നേടിയതോടൊപ്പം സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യത നേടിയ ഷോയാണ് ഇൻസോമ്നിയ. മെന്റലിസത്തിന്റെ വ്യത്യസ്തവും വിസ്മയകരവുമായ അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഒക്ടോബർ 9-ന് മസ്‌കറ്റിലെ ബൗഷറിലുള്ള College of Banking and Financial Studies (CBFS) ഹാളിലാണ് പരിപാടി നടക്കുക. ടിക്കറ്റുകൾക്ക് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്ന് ആദ്യ ഷോയ്ക്കൊപ്പം രണ്ടാമത്തെ ഷോയും സംഘടിപ്പിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
ഉച്ചയ്ക്ക് 2.30-ന് ആദ്യ ഷോയും വൈകിട്ട് 7.30-ന് രണ്ടാമത്തെ ഷോയും ആരംഭിക്കും. നിലവിൽ ഏകദേശം 80 ശതമാനം സീറ്റുകളും ബുക്ക് ചെയ്തുകഴിഞ്ഞതായി സംഘാടകർ അറിയിച്ചു. രണ്ടാമത്തെ ഷോയിൽ 15 റിയാൽ നിരക്കിലുള്ള ഇക്കണോമി വിഭാഗം ടിക്കറ്റുകൾ കൂടുതൽ ലഭ്യമാകുമെന്നും അറിയിച്ചു.
ഏകദേശം മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഷോ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് പ്രവേശന കവാടം അടയ്ക്കും. അതിനാൽ ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സീറ്റ് നമ്പർ അനുസരിച്ച് നേരത്തെ എത്തി ഇരിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ടിക്കറ്റുകൾ Global Events-ന്റെ വെബ്സൈറ്റിലൂടെയും വാട്സ്ആപ്പ് നമ്പർ 94653737 വഴിയും ബുക്ക് ചെയ്യാം. 15-ൽ അധികം ടിക്കറ്റുകൾ ഉൾപ്പെടുന്ന കോർപ്പറേറ്റ് ബുക്കിംഗുകൾക്ക് പ്രത്യേക ഇളവുകൾ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
മെന്റലിസത്തിന്റെ വിവിധ അവതരണങ്ങളിലൂടെ പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന പരിപാടിയായിരിക്കും ഇൻസോമ്നിയയെന്ന് സംഘാടക സമിതി അംഗങ്ങളായ അനീഷ് കടവിൽ, ആതിര ഗിരീഷ്, അഭിലാഷ് എം.കെ., സമീറ, ഗംഗേഷ് വടക്കേതിൽ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.