Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 21:22 IST
Share News :
കടുത്തുരുത്തി: മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം കുടുംബാരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കടുത്തുരുത്തി മണ്ഡലത്തിന് അനുവദിച്ചിട്ടുള്ള ബഡ്ജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള 5 കോടി രൂപയുടെ വികസന പദ്ധതിയുടെ ഫയൽ ആരോഗ്യവകുപ്പ് ഡയറക്ടർ അംഗീകരിച്ചതായി മോൻസ് ജോസഫ് എം.എംൽ.എ. അറിയിച്ചു.
മരങ്ങാട്ടുപിള്ളി ആശുപത്രിയ്ക്ക് രണ്ടരകോടിയുടെ പദ്ധതിയും കടപ്ലാമറ്റം ആശുപത്രിയ്ക്ക് രണ്ടരകോടി രൂപയുടെ പദ്ധതിയാണ് പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗം പരിശോധിച്ച് സമർപ്പിച്ചത്. ആരോഗ്യവകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്തമായി മോൻസ് ജോസഫ് എം.എൽ.എ. യുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്ത് ധാരണയുണ്ടാക്കിയ പ്രകാരമാണ് ഫയലുകളായി രണ്ട് ആശുപത്രിയുടെ വികസനാവശ്യങ്ങളും വ്യത്യസ്ത എസ്റ്റിമേറ്റ് ആക്കുന്നതിന് തീരുമാനിച്ചത്. പുതുക്കിയ പ്രൊപ്പോസൽ ഇപ്പോൾ സർക്കാരിന്റെ പക്കൽ എത്തിച്ചിരിക്കുകയാണ്. മന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രി വീണാ ജോർജ്ജ്, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുമായി മോൻസ് ജോസഫ് എം.എൽ.എ. നടത്തിയ ഉന്നതതല ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഫയൽ സർക്കാരിലേക്ക് എത്തിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് അംഗീകരിച്ചശേഷം ധനകാര്യവകുപ്പിന്റേയും മന്ത്രിമാരുടേയും അനുമതിക്കായി ഫയൽ തുടർന്ന് സമർപ്പിക്കേണ്ടതുണ്ട്. എല്ലാ നടപടിക്രമങ്ങളും പരമാവധി വേഗത്തിൽ പൂർത്തീകരിച്ച് രണ്ട് ആശുപത്രികളുടേയും വികസനത്തിനുള്ള ബഡ്ജറ്റ് പ്രൊപ്പോസൽ അംഗീകരിച്ച് ഭരണാനുമതി ഉത്തരവ് ഇറക്കാനുള്ള തീവ്രപരിശ്രമമാണ് നടത്തിവരുന്നതെന്ന് മോൻസ് ജോസഫ് എം.എൽ.എ. വ്യക്തമാക്കി
Follow us on :
Tags:
More in Related News
Please select your location.