Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2026 20:48 IST
Share News :
ചാത്തന്നൂർ: ഉഷ്ണതരംഗത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി ഏപ്രില്‍ 24ന് കൊല്ലം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നത് അത്യുഷ്ണത്തിന് കാരണമാകും. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ജീവഹാനിക്കും വരെ കാരണമായേക്കാമെന്ന നിലയിലാണ് താപനിലയിലെ വര്‍ധന.
സുരക്ഷാമുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം. പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഹൃദ്രോഗം, പ്രമേഹം, ചര്‍മരോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകംശ്രദ്ധിക്കണം. വീടിനും തൊഴിലിടത്തിനും അകത്തും പുറത്തും വായുസഞ്ചാരം ഉറപ്പാക്കണം. ധാരാളം ശുദ്ധജലംകുടിക്കണം. പുറംപണികളില്‍ ഏര്‍പ്പെടുന്നത് പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് പൂര്‍ണമായി ഒഴിവാക്കണം. ഒഴിവാക്കാന്‍ സാധിക്കാത്ത ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ കുട ഉപയോഗിക്കണം. പാദരക്ഷകള്‍ ധരിക്കണം. സണ്‍ഗ്ലാസും ഉചിതം. ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാം.
തളര്‍ച്ച അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടണം. കന്നുകാലികള്‍ക്കും മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും വെള്ളവും തണലും ഉറപ്പാക്കണം. തുറസായ സ്ഥലത്തുള്ള പൊതുയോഗങ്ങള്‍, കലാകായികപരിപാടികള്‍, തൊഴില്‍മേളകള്‍ തുടങ്ങി എല്ലാം പുറംപരിപാടികളും പകല്‍ 11 മുതല്‍ 3 വരെയുള്ള സമയങ്ങളില്‍ കര്‍ശനമായി ഒഴിവാക്കണം. ഉഷ്ണതരംഗ മുന്നറിയിപ്പിനെ അതീവ ഗൗരവത്തോടെ കാണണമെന്നും സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
Follow us on :
More in Related News
Please select your location.