Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2026 21:42 IST
Share News :
ഗുരുവായൂർ:വെസ്റ്റ് മങ്ങാട് സെൻറ് ജോസഫ് ആൻഡ് സെൻ്റ് സിറിൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് തങ്ങളുടെ ക്ലാസ് അധ്യാപികയെ കാണാനും ആശംസകളും നേരാനുമായി കുനംമൂച്ചിയിലെ ടിച്ചറുടെ വസതിയിൽ എത്തിയത് .ലോക പുസ്തക ദിനത്തിൽ തന്റെ ഭവനത്തിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾക്ക് അധ്യാപികയായ അമ്പിളി പീറ്റർ പുസ്തകവും മഷി പേനകളും സമ്മാനിച്ചു.പുസ്തകവും പേനയും ആയുധമാക്കണമെന്ന് മലാല യൂസഫ് സായിയുടെ സന്ദേശം നൽകി കൊണ്ടാണ് ടീച്ചർ കുട്ടികൾക്ക് ലോക പുസ്തകദിന സമ്മാനം നല്കിയത്.വിദ്യാർത്ഥികളായ മനു കൃഷ്ണ,എൻ.ആർ.മാളവിക,കെ.ജെ.ജെയ്മ,അലോന കെ.ഗിവിൻ,ആര്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘമാണ് ടിച്ചറെ കാണാൻ എത്തിയത്.
Follow us on :
Tags:
More in Related News
Please select your location.