Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറന്മുള സത്യവ്രതൻ സ്മാരക പുരസ്കാര സമർപ്പണം 26 ന്ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ

23 Apr 2026 14:18 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : ആറന്മുള സത്യവ്രതൻ സ്മാരക ട്രസ്റ്റിന്റെ ഒമ്പതാമത് പുരസ്കാര സമർപ്പണവും അനുസ്മരണ സമ്മേളനവും ഏപ്രിൽ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് 

മണിക്ക് ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .

പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് ബാറ്റൺ ബോസ് സമ്മേളനം ഉദ്ഘാടനവും  പുരസ്കാര വിതരണവും നിർവഹിയ്ക്കും ട്രസ്റ്റ് രക്ഷാധികാരി ജി. പ്രകാശ് അധ്യക്ഷത വഹിക്കും.

 ഒൻപതാമത് ആറൻമുള സത്യവൃതൻ സാഹിത്യ പുരസ്കാരം നോവലിസ്റ്റ് മാത്യു കെ. മാത്യുഏറ്റുവാങ്ങും.

 പ്രത്യേക പുരസ്കാരം 'വേനൽ കനവുകൾ' എന്ന കവിതാ സമാഹാരത്തിലൂടെ ശ്രദ്ധേയയായ 

 ഗീതു കൃഷ്ണയ്ക്ക് സമ്മാനിക്കും.

നോവലിസ്റ്റ് ജോർജ്ജ് പുളിങ്കാട് ആറന്മുള സത്യവ്രതൻ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് 'ആറന്മുള സത്യവ്രതന്റെ ചന്ദ്രലേഖയ്ക്കൊരു സന്ദേശം ' എന്ന കാവ്യം ഗിരിജൻ ആചാരി അവതരിപ്പിയ്ക്കും. തുടർന്ന് നടക്കുന്ന ചർച്ചയ്ക്ക് മാധ്യമ പ്രവർത്തകൻ സെബാസ്റ്റ്യൻ വലിയകാല, എഴുത്തുകാരി ഗീതഎന്നിവർ നേതൃത്വം നൽകും.

 ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് സതീഷ് കാവ്യധാര അഡ്വ. അനിത കെ. ആർ. കലാനിലയം മീര കൃഷ്ണ, ദിലീപ് കുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

പത്രസമ്മേളനത്തിൽ ജി.പ്രകാശ്, സതീഷ് കാവ്യധാര,അമ്പിളിസതീഷ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News