Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിലെ പ്രമുഖ വ്യാപാരിയും മർച്ചൻ്റ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറിയുമായ എം.എ അഗസ്റ്റിൻ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു.

21 Apr 2026 13:50 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: തലയോലപ്പറമ്പിലെ പ്രമുഖ വ്യാപാരിയും മാതാജ്വലറി ഉടമയും മർച്ചൻ്റ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറിയുമായ എം.എ അഗസ്റ്റിൻ (74) വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 ഓടെ കടുത്തുരുത്തി മാന്നാർ മണലേൽ വീട്ടിൽ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംഭവ സമയത്ത് ഇളയ മകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തറയിൽ തലയിടിച്ച് രക്തം വാർന്ന് കിടന്ന അഗസ്റ്റിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടതും ഉടൻ തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതും. കടുത്തുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു . ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ - ലൂസി അഗസ്റ്റിൻ (അതിരമ്പുഴ കുന്നേൽ കുടുംബാംഗം). മക്കൾ - ബേബി അഗസ്റ്റിൻ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ), എബി അഗസ്റ്റിൻ (ബിസിനസ്സ്), ഐബി (സോഫ്റ്റ് വെയർ എൻജിനിയർ, ബാംഗ്ലൂർ). മരുമക്കൾ - അനു ജോസ് മറ്റം കൊഴുവനാൽ (സയൻ്റിസ്റ്റ്, ഹിന്ദുസ്ഥാൻ പെട്രോളിയം ) , ക്രിസ്റ്റി സന്തോഷ്, മുത്തോലി (ടീച്ചർ, ഇലഞ്ഞി സെൻ്റ് പീറ്റേഴ്സ് ഹയർ സെക്കൻ്ററി സ്കൂൾ), ബിബിൻ മൈക്കിൾ, കോതമംഗലം (സോഫ്റ്റ് വെയർ എൻജിനീയർ, ബാംഗ്ലൂർ).



Follow us on :

More in Related News