Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെടിക്കെട്ട് ഒഴിവാക്കും; പൂരം നടത്താൻ പാറമേക്കാവിന് പിന്നാലെ തിരുവമ്പാടിയും

22 Apr 2026 22:03 IST

Jithu Vijay

Share News :

തൃശൂർ : പാറമേക്കാവിന് പിന്നാലെ പൂരം നടത്തണമെന്ന് തിരുവമ്പാടി കമ്മിറ്റിയിലും പൊതുവികാരം. വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താനാണ് ധാരണയായത്. വ്യാഴാഴ്ച വരെ ദുഃഖാചാരണം ആചരിക്കുമെന്നും വെള്ളിയാഴ്ച മുതല്‍ എഴുന്നള്ളിപ്പും മേളങ്ങളും പതിവ് പോലെ നടത്തുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു.


ദേവസ്വം മന്ത്രി വിളിച്ച നാളത്തെ യോഗത്തില്‍ ഇരു ദേവസ്വങ്ങളും നിലപാട് സർക്കാരിനെ അറിയിക്കും. അതേസമയം പൂരം നടത്തിപ്പ് തീരുമാനിക്കാൻ നാളെ തൃശ്ശൂരില്‍ യോഗം ചേരും. രാവിലെ പത്തരയ്ക്ക് ജില്ലകളക്ടറേറ്റിലാണ് യോഗം ചേരുക. ദേവസ്വങ്ങളുടെ അഭിപ്രായം കേട്ടതിന് ശേഷം അന്തിമതീരുമാനം എടുക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. അതേ സമയം വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാനം.



Follow us on :

More in Related News