Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2026 11:57 IST
Share News :
തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം 3457-ാം നമ്പർ വടകര നോർത്ത് ശാഖയുടെ കീഴിലുള്ള വടകര ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലെ 19-ാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ നടന്ന ബ്രഹ്മകലശം എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുമരകം ജിതിൻ ഗോപാൽ തന്ത്രി, ക്ഷേത്രം മേൽശാന്തി ഇടവട്ടം രാജേഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡൻ്റ് വി.വി വേണപ്പൻ, സെക്രട്ടറി ഡി.സജീവ്, കെ.ആർ അനിൽ കുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്യം നൽകി. വനിതാ സംഘം പ്രവർത്തകർ ഉൾപ്പടെ നൂറ് കണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് വിശേഷാൽ സർപ്പപൂജ, തളിച്ചു കൊട, ചെങ്ങന്നൂർ ശ്രീനാരായണവിശ്വധർമ്മ മഠം മഠാധിപതി ബ്രഹ്മശ്രീ ശ്രീമദ് ശിവബോധാനന്ദ സ്വാമികളുടെ പ്രഭാഷണം, ഉച്ചയ്ക്ക് മഹാപ്രസാദ ഊട്ട് എന്നിവ നടന്നു. വൈകിട്ട് ദീപാരാധന, ദീപകാഴ്‌ച തുടർന്ന് ക്ലാസ്സിക്കൽ ഫ്യൂഷൻ ഗാനമേള എന്നിവ നടക്കും.
Follow us on :
More in Related News
Please select your location.