Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 05:00 IST
Share News :
ദോഹ: മിമിക്രി കലാകാരനും നടനും ദീർഘകാലം ഖത്തറിൽ പ്രവാസിയുമായിരുന്ന, വസന്തൻ പൊന്നാനി എന്ന ഈശ്വരമംഗലം പത്തുകണ്ടത്തിൽ വസന്തൻ (50) നാട്ടിൽ നിര്യാതനായി. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ വസന്തൻ അസുഖബാധിതനായി, ചികിത്സക്കായി കഴിഞ്ഞ ജൂലായിൽ നാട്ടിലേക്ക് പോയിരുന്നു. ചികിത്സയിലായിരിക്കെയാണ് മരണം.
ഖത്തറിലെ സ്റ്റേജുകളിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2022 ൽ പുറത്തിറങ്ങിയ എൽമർ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.
സമൂഹിക പ്രശനങ്ങളോട് ഹാസ്യ രൂപത്തിൽ പ്രതികരിച്ചിരുന്ന വസന്തൻെറ റീലുകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയിരുന്നു. പ്രവാസി വെൽഫെയർ ഖത്തർ പ്രവർത്തകനായിരുന്ന വസന്തന്റെ നിര്യണത്തിൽ പ്രവാസി വെൽഫെയർ അനുശോചനം രേഖപ്പെടുത്തി.
ഭാര്യ: ശൈലജ , മക്കൾ : ബിന്ദുജ , ധനലക്ഷ്മി.
Follow us on :
Tags:
More in Related News
Please select your location.