Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മീലാദുന്നബി ആഘോഷം "നൂറെ മദീന" ശ്രദ്ധേയമായി

25 Sep 2024 20:15 IST

- MOHAMED YASEEN

Share News :

ഇബ്ര: ഇബ്ര സഹ്റത്തുൽ ഖുർആൻ മദ്രസയുടെയും ഐ സി എഫ്, ആർ എസ് സി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മീലാദുന്നബി ആഘോഷം നൂറെ മദീന ശ്രദ്ധേയമായി. 

ഇബ്ര അലായയിലെ ഒമാനി വനിതാ സമാജം ഹാളിൽ നടന്ന ആഘോഷ പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഒത്തു കൂടി. 

മദ്രസ വിദ്യാർഥികളുടെ കലാപരിപാടികൾ, ഫ്ലവർ ഷോ, ദഫ് മുട്ട്, സ്‌കൗട്ട്, ലക്ഷാദ്വീപിൽ നിന്നുള്ള റൂമിയാന ബ്രദേഴ്‌സിൻ്റെ സൂഫി ഗീതം, സയ്യിദ് ത്വാഹാ തങ്ങൾ, അസ്ഹറുദ്ദീൻ റബ്ബാനി എന്നിവരുടെ ഇശൽ വിരുന്ന്, ബുർദ ആലാപനം എന്നിവ നൂറെ മദീനക്ക് മാറ്റുകൂട്ടി. 

സഹ്റത്തുൽ ഖുർആൻ മദ്രസയുടെ ആഭിമുഖ്യത്തിൽ നടന്ന സാഹിറ കോഴ്‌സിൽ വിജയികളായവരെയും മദ്രസ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. 

മദ്രസ മുഖ്യ രക്ഷാധികാരി ശൈഖ് ഖലീഫ സാലിഹ് അൽ ബുസൈദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യഅഖൂബ് ആമിർ അൽ ഷൈബാനി (തൊഴിൽ മന്ത്രാലയം), ഷിബു ശിവദാസൻ (ഇന്ത്യൻ സ്കൂ‌ൾ മാനേജ്‌മെൻ്റ്), അലി കോമത്ത് ( ഒ ഐ സി സി), ജിൻ്റോ (കൈരളി), അസീസ് ( അജ്‌മൽ ഗ്രൂപ്പ്) എന്നിവർ ആശംസകൾ നേർന്നു. 

അലി അക്ബർ സഖാഫി വിദ്യാർത്ഥികളുടെ കലാപരിപാടികൾ ക്രോഡീകരിച്ചു. മദ്രസ പ്രധാനാധ്യാപകൻ മുഹമ്മദ് നിഷാദ് അഹ്സനി, ഫിറോസ് അബ്‌ദുറഹ്മാൻ, അബ്‌ദുൽ ജലീൽ രണ്ടത്താണി, സുൽഫിക്കർ നിലമ്പൂർ എന്നിവർ സംസാരിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News