Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

മെസി ​ഗോളടിച്ചു അർജന്റീന കോപ്പ ഫൈനലിൽ

10 Jul 2024 08:14 IST

Enlight News Desk

Share News :

ന്യൂ ജഴ്‌സി: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനഡയെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാര്‍ ഫൈനല്‍ യോ്യത നേടിയത്. ഹൂലിയന്‍ ആല്‍വരെസും ലയണല്‍ മെസ്സിയും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയിഅര്‍ജന്റീനയുമായി ഫൈനലില്‍ നേരിടും.


മത്സരത്തിന്റെ തുടക്കം മുതലെ കളത്തിൽ അര്‍ജന്റീനന്‍ ആധിപത്യമായിരുന്നു. 23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. റോഡ്രിഗോ ഡി പോള്‍ നല്‍കിയ പാസുമായി മുന്നേറിയ ഹൂലിയന്‍ ആല്‍വരെസ് അനായാസം പന്ത് വലയിലാക്കി. ആദ്യ പകുതിയില്‍ അര്‍ജന്റീന പിന്നീടും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.രണ്ടാം പകുതിയിലാണ് മെസിയുടെ ഗോൾ പിറന്നത്. ഈ കോപ്പയില്‍ ഇതാദ്യമായാണ് മെസ്സി ഗോള്‍ നേടുന്നത്. എന്‍സോ ഫെര്‍ണാണ്ടസ് നല്‍കിയ പാസിലാണ് ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ അവസാന മിനിറ്റുകളില്‍ ചില കനേഡിയന്‍ ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും വലചലിച്ചില്ല. 

ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു.


Follow us on :

More in Related News