Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 22:09 IST
Share News :
മസ്‌കറ്റ്: മത്ര കേബിൾ കാർ പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. വിനോദ സഞ്ചാരികളും, തദ്ദേശിയരും, കാത്തിരിക്കുന്ന മത്ര കേബിൾ കാർ പദ്ധതിയുടെ നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് പ്രധാന പോയിന്റുകളോടുകൂടി അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള കേബിൾ കാർ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. മത്ര ഫിഷ് മാർക്കറ്റ്, അൽ റിയാം പാർക്ക്, കൽബ പാർക്ക് എന്നിവയാണ് മൂന്ന് പോയിന്റുകൾ.
കോർണിഷിലെ മത്ര ഫിഷ് മാർക്കറ്റിൽ നിന്ന് പുറപ്പെടുന്ന യാത്ര മിഡിൽ പോയിന്റ് ലഘു ഭക്ഷണത്തിനുള്ള സൗകര്യമടങ്ങുന്ന അൽ-റിയാം പാർക്കിനരികെയാണ്. കേബിൾ കാറിന്റെ അവസാന പോയിന്റ് കൽബ പാർക്കിലായിരിക്കും. ദൂരമനുസരിച്ച് ഒരാൾക്ക് നാല് മുതൽ ആറ് ഒമാൻ റിയാൽ വരെ ടിക്കറ്റ് നിരക്ക് ഈടാക്കും.
കടലിന് മുകളിലൂടെയുള്ള കേബിൾ കാറുകളിൽ ഏറ്റവും ദൈർഘ്യമേറിയതായിരിക്കും മത്രയിലേത്. കേബിൾ കാർ സംവിധാനങ്ങളുടെ രൂപകൽപന, സർവ്വേ, നിർമ്മാണം എന്നിവയിൽ വൈദഗ്ധ്യമുള്ള റാകേസ് ഇൻവെസ്റ്റ്മെന്റ്സാണ് പദ്ധതിക്ക് നേതൃത്വം നൽകുക. പദ്ധതി പൂർത്തിയായാൽ സഞ്ചാരികളുടെ തോത് ഗണ്യമായി വർധിക്കുകയും സുൽത്താനേറ്റിലെ ടൂറിസം പദ്ധതികൾക്ക് ഇത് പ്രയോജനകരമാവുകയും ചെയ്യും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.