Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 20:01 IST
Share News :
കടുത്തുരുത്തി :കോട്ടയത്തുകാർക്ക് ക്രിസ്തുമസ് സമ്മാനമായി ലുലു ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റ് മണിപ്പുഴയിൽ ഡിസംബർ 14ന് തുറക്കും. 15 മുതൽ പൊതുജനങ്ങൾ പ്രവേശിച്ചു തുടങ്ങാം. കേരളത്തിൽ ലുലു ഗ്രൂപ്പിൻ്റെ അഞ്ചാമത്തെ ഷോപ്പിംഗ് മാളാണിത്. പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് സമാനമായി ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്റ്റ് എന്നിവയ്ക്ക് പ്രധാന്യം നൽകുന്ന മിനി മാൾ ആയാണ് കോട്ടയത്ത് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
ലോകോത്തര ബ്രാൻഡുകളുടെ സാന്നിദ്ധ്യവും വിനോദത്തിൻ്റെയും ഭക്ഷണ വൈവിധ്യത്തിൻ്റെയും ആകർഷണങ്ങൾ കോട്ടയത്ത് സജ്ജമാക്കിയിട്ടുണ്ട്. 500 പേർക്ക് ഒരേ സമയം ഇരിക്കാൻ സാധിക്കുന്ന ഫുഡ് കോർട്ട്. 1000 വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ സാധിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രം എന്നിവ ലുലുവിന്റെ പ്രത്യേകതയാണ്.
അതേസമയം, പുതുതായി ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റുകളിലെ വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ- ഇന്റർവ്യൂ നാളെ രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെ കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് സോളിറ്റയറിൽ നടക്കും. സൂപ്പർവൈസർ, കാഷ്യർ, ഷെഫ്, സെയിൽസ്മാൻ/ സെയിൽസ് വുമൺ തുടങ്ങിയ തസ്തികകളിലേക്കാണ് അഭിമുഖം. താൽപര്യമുള്ളവർ ബയോഡേറ്റയുമായി എത്തേണ്ടതാണ്. കേരളത്തിൽ വൈകാതെ ആരംഭിക്കുന്ന തിരൂർ, പെരിന്തൽമണ്ണ, കൊട്ടിയം, തൃശൂർ ഹൈപ്പർമാർക്കറ്റുകളിലേക്കും നിലവിലെ മാളുകളിലെ ഒഴിവുള്ള തസ്തികകളിലേക്കുമാണ് അഭിമുഖം നടത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.